HOME
DETAILS

പ്രവാചകാനുരാഗത്തില്‍ വിരിഞ്ഞ അക്ഷരപ്പൂക്കള്‍

  
backup
January 05 2020 | 12:01 PM

kaligraphy-based-on-prophet

 

അനുരാഗപ്രകടനത്തിന് വഴികള്‍ പലതുണ്ട്. പ്രവാചകനോടുള്ള ഇഷ്ടങ്ങള്‍ കവിതകളായും ഗദ്യങ്ങളായും പ്രഭാഷണങ്ങളായും വരിഞ്ഞൊഴുകുന്നതും ധാരാളം കണ്ടിട്ടുണ്ട്. ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരുന്നു കരീംഗ്രഫിയുടെ നേതൃത്വത്തില്‍ ഒരുക്കിയ അക്ഷരപ്പെയ്ത്ത്.
പ്രവാചക ജന്മദിനം കൊണ്ടാടുന്ന റബീഉല്‍ അവ്വല്‍ മാസത്തിലാണ് കാലിഗ്രഫി രംഗത്ത് ജ്വലിച്ചുനില്‍ക്കുന്ന കരീംഗ്രഫി വ്യത്യസ്തമായൊരു ക്യാംപയിന്‍ ആരംഭിക്കുന്നത്. പ്രവാചകന്റെ നാമം വ്യത്യസ്തമായ ശൈലികളില്‍ കാലിഗ്രഫി ചെയ്ത് ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ പങ്കുവയ്ക്കുന്നതായിരുന്നു ക്യാംപയിന്‍.


സ്വയം ഒരു കാലിഗ്രഫി ചെയ്തിടുന്നതിനു പകരം, മറ്റുള്ളവരെ കൂടി പങ്കെടുപ്പിക്കുകയും അവരുടെ കാലിഗ്രഫികള്‍ കൂടി ആളുകള്‍ ആസ്വദിക്കുകയും ചെയ്യട്ടേയെന്ന ഉദ്ദേശമായിരുന്നു മനസില്‍.
സോഷ്യല്‍ മീഡിയ അല്ലേ.. വലിയ പ്രതീക്ഷയില്ലെങ്കിലും എന്തായാലും പുതിയൊരു ഹാഷ്ടാഗുണ്ടാക്കി തുടങ്ങുക തന്നെയെന്ന് തീരുമാനിച്ചു. എന്നാല്‍ തന്റെ ആശങ്കകളെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു ക്യാംപയിന് ലഭിച്ച പ്രതികരണം. മണിക്കൂറുകള്‍ക്കകം തന്നെ നിരവധി പേര്‍ വരച്ചിടാനും അയച്ചുനല്‍കാനും തുടങ്ങി. സ്ത്രീകളും കുട്ടികളും തൊട്ട് പ്രമുഖര്‍ വരെ ഈ നിരയിലുണ്ടായിരുന്നു. പ്രശസ്ത മലയാള കാലിഗ്രഫറായ അനൂപ് ചന്ദ്രന്‍, സനീഷ്, ദിലീപ് രാജ് തുടങ്ങിയവരും പിന്തുണയുമായെത്തി. ജര്‍മനി, തുര്‍ക്കി, കാനഡ, യു.കെ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വരെ ആളുകള്‍ പങ്കെടുത്തു.


ഇങ്ങനെ മൊത്തം നാനൂറില്‍ അധികം വ്യത്യസ്ത കാലിഗ്രഫികളാണ് കുറഞ്ഞദിവസം കൊണ്ട് ആളുകള്‍ വരഞ്ഞിട്ടത്. ഇതോടെയാണ് നാട്ടിലുള്ള നൗഷാദിനെപ്പോലുള്ള സൃഹുത്തുക്കള്‍ കാലിഗ്രഫി എക്‌സിബിഷനെക്കുറിച്ച് ആലോചിക്കാന്‍ പറയുന്നത്. ഹാഷ്ടാഗ് ഏറ്റെടുത്ത പോലെത്തന്നെ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതറിഞ്ഞും വലിയ പിന്തുണയാണ് കിട്ടിയത്. എല്ലാവരുടെയും കാലിഗ്രഫികള്‍ ഫ്രെയിം ചെയ്ത് എക്‌സിബിഷന്‍ കേന്ദ്രത്തില്‍ എത്തിച്ചുകിട്ടി. എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം ഖത്തറിലുള്ള കരീംഗ്രഫി നാട്ടിലേക്ക് വിമാനംകയറി.


പ്രവാചകാനുരാഗത്തിന്റെ അതുല്യദിനങ്ങളായിരുന്നു പിന്നീടുള്ള മൂന്നുദിവസം. സൂഫിയാന സംഗീതവും മൗലിദും ബുര്‍ദ മജ്‌ലിസും ആസ്വാദകരെ കുളിരണിയിപ്പിച്ചു. കോഴിക്കോട് ലോങ് ഹൗസില്‍ നടത്തിയ എക്‌സിബിഷന്‍ കാണാന്‍ പ്രവാചകാനുരാഗികള്‍ ഒഴുകിയെത്തി.
വൈവിധ്യങ്ങളുടെ നിറസങ്കലനമായിരുന്നു കാലിഗ്രഫി പ്രദര്‍ശനം. പല നിറങ്ങളില്‍, അറബി, മലയാളം, ഇംഗ്ലീഷ് തുടങ്ങി പല ഭാഷകളില്‍, പല മതത്തില്‍പ്പെട്ടവര്‍ പ്രവാചകന്റെ ഒരൊറ്റ പേര് അക്ഷരങ്ങളില്‍ വിരിയിച്ചു.


വെറുമൊരു പ്രദര്‍ശനത്തില്‍ ഒതുങ്ങിയില്ല. കാലിഗ്രഫിയെ ഇഷ്ടപ്പെടുന്നവര്‍ക്കു മുന്നില്‍ അവസരങ്ങളുടെ വാതില്‍ തുറന്നിടുക കൂടിയായിരുന്നു പ്രദര്‍ശനം. കാലിഗ്രഫി ക്യാംപയിനില്‍ പങ്കെടുത്തവര്‍ക്കെല്ലാം പേനയടങ്ങുന്ന കിറ്റും സൗജന്യമായി വിതരണം ചെയ്തു. പ്രവാസി സുഹൃത്താണ് ഇതിനായി ധനസഹായം നല്‍കിയത്. ഒപ്പം നിശ്ചിത പേര്‍ക്കായി വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു.


ദര്‍സ് പഠിതാക്കളാണ് ക്യാംപയിനില്‍ പങ്കെടുത്ത കൂടുതല്‍ പേരും. കാലിഗ്രഫിയുടെ കലം നാട്ടില്‍ വേണ്ടത്രയില്ലാത്തത് കരിംഗ്രഫിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാലിഗ്രഫിയില്‍ വലിയ താല്‍പര്യമുള്ളവര്‍ക്കു പോലും അതിലെത്തിച്ചേരാനാവാത്തത് ഈയൊരു പ്രശ്‌നംകൊണ്ടായിരുന്നു. ഇതു പരിഹരിക്കുകയെന്ന ലക്ഷ്യംകൂടിയുണ്ട് ക്യാംപയിനില്‍ പങ്കെടുത്ത നാനൂറില്‍ പരം പേര്‍ക്ക് കലം വിതരണം ചെയ്തതില്‍.


അറബ് നാട്ടിലെന്ന പോലെ കേരളത്തിലും കാലിഗ്രഫിയെ സമ്പുഷ്ടമാക്കുകയെന്ന വലിയ ലക്ഷ്യമുണ്ട് കരിംഗ്രഫിയുടെ പ്രവര്‍ത്തനങ്ങളില്‍. ഭാവിയില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി കാലിഗ്രഫിയെ കേരളത്തില്‍ വ്യാപിപ്പിക്കണമെന്നാണ് മോഹം. നാട്ടിലെ പള്ളികളില്‍ കൊത്തിവയ്ക്കപ്പെട്ട പഴയ കാലിഗ്രഫികളെ വീണ്ടെടുക്കലും മഷിയുണങ്ങിപ്പോയവയെ തിരിച്ചുപിടിക്കലുമൊക്കെ ലക്ഷ്യങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago