HOME
DETAILS

വനിതാ മതില്‍: മൂന്നുലക്ഷത്തിലധികം വനിതകള്‍ പങ്കെടുത്തുവെന്ന് അധികൃതര്‍

  
backup
January 02 2019 | 07:01 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7-2

പാലക്കാട് : നവോത്ഥാന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ചരിത്രത്തില്‍ സുപ്രധാന നിമിഷമായി രേഖപ്പെടുത്തിയെന്ന്് ജില്ലാ ഭരണകൂടം. മൂന്ന് ലക്ഷത്തിലധികം വനിതകളാണ് പുലാമന്തോള്‍ മുതല്‍ ചെറുതുരുത്തി വരെയുള്ള 26 കിലോമീറ്ററില്‍ മതില്‍ തീര്‍ത്തതെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശവാദം. അതേ സമയം ഒരു മീറ്ററില്‍ 3 ആളുകള്‍ നിന്നാല്‍ തന്നെ എഴുപത്തിയെട്ടായിരത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കില്ലെന്ന് വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
പുലാമന്തോള്‍ മുതല്‍ പട്ടാമ്പി വരെയുള്ള പല പ്രദേശങ്ങളിലും മതില്‍നിര്‍മാതാക്കളുടെ സാന്നിധ്യം തന്നെയുണ്ടായില്ലെന്നും സോഷ്യല്‍മീഡിയ ലൈവുകളിലൂടെ വിമര്‍ശകര്‍ ഉന്നയിക്കുന്നു. അതേസമയം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വനിതകള്‍-ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ മതിലില്‍ പങ്കാളികളായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പാലക്കാട്-മലപ്പുറം ജില്ലയുടെ അതിര്‍ത്തിയായ പുലാമന്തോള്‍ മുതല്‍ തൃശൂര്‍ അതിര്‍ത്തിയായ ചെറുതുരുത്തി വരെ 26 കിലോമീറ്ററില്‍ മതില്‍ ഉയര്‍ന്നപ്പോള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ സമാന്തരമായി പുരുഷ മതിലും ഉയര്‍ന്നു. വള്ളത്തോളിനും എം.ടി ക്കും പി.കുഞ്ഞിരാമന്‍ നായര്‍ക്കും മറ്റ് നിരവധി എഴുത്തുകാര്‍ക്കും പ്രചോദനമായ നിളയുടെ തീരത്തുളള വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രാധിനിധ്യം വനിതാ മതിലിന് ഉറപ്പേകി. കൃത്യം 3.45 ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലങ്ങളില്‍ റോഡിന് വലതു വശത്തായി അണിനിരന്നു. തുടര്‍ന്ന് നവോത്ഥാന പ്രതിജ്ഞയെടുത്തു.
സ്ത്രീ മുന്നേറ്റത്തിന് പുതിയ ചരിത്രം സൃഷ്ടിച്ച് ലിംഗസമത്വവും തുല്യനീതിയും നവോത്ഥാന ആശയങ്ങളും വര്‍ഗീയതയ്‌ക്കെതിരായ മതനിരപേക്ഷതയുടെ മൂല്യവും ഉയര്‍ത്തിപ്പിടിച്ചുള്ള മുന്നേറ്റം കേരള ചരിത്രത്തില്‍ ഇടം പിടിക്കുമെന്നും നാളത്തെ കേരളത്തെ നിര്‍ണ്ണയിക്കാന്‍ പെണ്‍ മുന്നേറ്റങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും തുടക്കമായി മാറുമെന്നും പട്ടാമ്പില്‍ വനിത മതിലിന് അഭിവാദ്യമര്‍പ്പിക്കാനെത്തിയ എം ബി രാജേഷ് എംപി പറഞ്ഞു.
സ്ത്രീകളെ മതത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും പേരില്‍ തളച്ചിടാനുളള നീക്കങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന വനിത മതില്‍ നവോത്ഥാന മൂല്യങ്ങളില്‍ നിന്നും പിറകോട്ട് വലിക്കാന്‍ ആര് ശ്രമിച്ചാലും സാധ്യമല്ലെന്ന് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എസ്. മല്ലിക കൊപ്പത്ത് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തില്‍ പറഞ്ഞു.
മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് അധ്യക്ഷയായി. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ പ്രദേശങ്ങളില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് പട്ടാമ്പി, കൊപ്പം, പുലാമന്തോള്‍, കുളപ്പുള്ളി എന്നിവിടങ്ങളില്‍ പൊതുസമ്മേളനം നടന്നു. കുളപ്പുളളിയില്‍ നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലനും പട്ടാമ്പിയില്‍ ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പങ്കെടുത്തു. ഗോത്രമഹാസഭ നേതാവ് സി കെ ജാനു കുളപ്പുള്ളിയില്‍ പങ്കെടുത്തു.പട്ടാമ്പിയില്‍ പ്രൊഫസര്‍ സി.പി.ചിത്ര, രക്തസാക്ഷി പി.കെ.രാജന്റെ മാതാവ് പി.കെ സരോജിനി, വള്ളുവനാട്ടിലെ നവോത്ഥാന പോരാട്ടങ്ങളുടെ നേതാക്കളായിരുന്ന പളളം ആര്യം പളളം ദമ്പതികളുടെ മകള്‍ പി.മുരളി ടീച്ചര്‍, തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന സ്ത്രീകളുടെ ആദ്യകാല നാടകത്തിലെ പിന്നണി പ്രവര്‍ത്തക ഗംഗാദേവി, പ്രശസ്ത ചിത്രകാരി ദുര്‍ഗ മാലതി, ഡോ. എന്‍.കെ.ഗീത കായികതാരം വര്‍ഷ മുരളീധരന്‍, വി.ടി. ഭട്ടതിരിപ്പാടിന്റെ കൊച്ചുമകള്‍ വി.ടി മഞ്ചരി തുടങ്ങിയവര്‍ പങ്കെടുത്തു. കുളപ്പുള്ളിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍, സി.പി.ഐ ജില്ലാസെക്രട്ടറി കെ.പി.സുരേഷ് രാജ്, സുമലത മോഹന്‍ദാസ്, വിജയലക്ഷ്മി, സി.കെ ജാനു തുടങ്ങിയവര്‍ പങ്കെടുത്തും.
പുലാമന്തോളില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, ഈശ്വരിരേശന്‍, മുന്‍ എം.എല്‍.എമാരായ എം.ചന്ദ്രന്‍, ഗിരിജ സുരേന്ദ്രന്‍, മുന്‍ എം.പി എന്‍.എന്‍.കൃഷ്ണദാസ്, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, കൊപ്പത്ത് വിജയന്‍ കുനിശ്ശേരി, ഇന്ദിരാ ബാലകൃഷ്ണന്‍, പട്ടാമ്പിയില്‍ വി. ചാമുണ്ണി, കെ.മല്ലിക, വനിത വികസന കോര്‍പ്പറേഷന്‍ കെ.എസ് സലീഖ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago