റിജ്ജുവിന് കേരളത്തില്‍ കിട്ടിയ പണി അമിത്ഷായ്ക്ക് ഡല്‍ഹിയില്‍; പൗരത്വ നിയമം വിശദീകരിക്കാന്‍ വീടുകയറിയപ്പോള്‍ പെണ്‍കുട്ടികളുടെ ഗോബാക്ക് വിളി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ ഗൃഹ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളി. ലജ്പത് നഗറില്‍ ഗൃഹസന്ദര്‍ശനത്തിനിടെയാണ് ഒരു വീട്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചത്. ഇതോടെ അമിത്ഷാ അവിടെ നിന്ന് മടങ്ങുകയും ചെയ്തു.
ബി.ജെ.പിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയത് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവാണ്. കിരണ റിജ്ജുവിനും തുടക്കത്തില്‍ തന്നെ പ്രതിഷേധം നേരിടേണ്ടിവന്നു. ആദ്യമെത്തിയത് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂറിന്റെ വീട്ടിലാണ്. പൗരത്വ നിയമം കിരണ്‍ റിജ്ജു അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരു മതത്തെ മാത്രം ഒഴിവാക്കി ആറ് മതങ്ങളെ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍ കിരണ്‍ റിജ്ജുവിനോട് പറഞ്ഞു.
ചായം കൊണ്ടെഴുതിയ വെള്ള ബാനര്‍ വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് വിരിച്ചിട്ടാണ് പെണ്‍കുട്ടികള്‍ അമിത്ഷായ് ക്കെതിരെ ഗോ ബാക്ക് വിളിച്ചത്. തുടര്‍ന്ന് കോളനിയിലെ മറ്റു ചിലരും ഒപ്പംകൂടി.
എന്നാല്‍ അമിത്ഷാ ഒന്നും പ്രതികരിക്കാതെ മറ്റു വീടുകളിലേക്ക് പോയി. ആദ്യത്തെ വീട്ടില്‍ കയറി പുറത്തിറക്കുമ്പോഴാണ് പ്രതിഷേധമുണ്ടായത്. സൂര്യ, ഹര്‍മിയ എന്നീ പെണ്‍കുട്ടികളാണ് മുദ്രാവാക്യം വിളിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ പൊലിസ് നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."