HOME
DETAILS
MAL
കടലാക്രമണം: പ്രതിരോധ നടപടികള്‍ സ്വീകരിക്കണം
backup
June 09 2016 | 09:06 AM
ഹരിപ്പാട്: നിയോജകമണ്ഡലത്തില്‍ കടലാക്രമണം തുടരുന്ന പ്രദേശങ്ങളില്‍ ഉടന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസിന് കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കടലാക്രമണം രൂക്ഷമായ നല്ലാണിക്കല്‍, പെരുമ്പള്ളി, ആറാട്ടുപുഴ, പാനൂര്‍, തൃക്കുന്നപ്പുഴ, പല്ലന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ചെയ്യണമെന്ന് മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടും അറിയിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."