27-ാമത് സക്കാത്ത് ഫോറം ബുധനാഴ്ച മുതല്‍ ബഹ്റൈനില്‍
- 'സമകാലിക സക്കാത്ത് പ്രശ്നങ്ങള്‍' ചര്‍ച്ചയാകും
മനാമ: ഇസ്ലാമിക ലോകത്ത് നിന്ന് പ്രമുഖര്‍ പങ്കെടുക്കുന്ന 27-ാമത് സക്കാത്ത് ഫോറത്തിന് ബഹ്റൈന്‍ വേദിയാവുന്നു..
ബഹ്റൈനിലെ മിനിസ്റ്റര്‍ ഓഫ് ജസ്റ്റിസ്& ഇസ്ലാമിക് അഫയേഴ്സ് ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുള്ള അല്‍ ഖലീഫ രക്ഷാധികാരിയായി 2020 ജനുവരി 8 മുതല്‍ 10 വരെയാണ് ഫോറം .
ഇത് മൂന്നാം തവണയാണ് ബഹ്റൈന്‍ ഈ ഫോറത്തിന് വേദിയാവുന്നത്. നേരത്തെ 1994ലും 2005ലും ബഹ്റൈനില്‍ സക്കാത്ത് ഫോറം നടന്നിരുന്നു.
ഇത്തവണ 'സമകാലിക സക്കാത്ത് പ്രശ്നങ്ങള്‍' ഫോറം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി ബൈത്തുസ്സകാത് ഡയറക്ടര്‍ മുഹമ്മദ് ഫലാഹ് അല്‍ ഉതൈബി അറിയിച്ചു.
സക്കാത്തുമായി ബന്ധപ്പെട്ട് ശാസ്ത്രീയവും ശരിയത്തിലൂന്നിയതുമായ ഗവേഷണങ്ങള്‍ വികസിപ്പിക്കുക, സക്കാത്തിനെ കുറിച്ചുള്ള കൂടുതല്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ഇസ്ലാമിക ലൈബ്രറികള്‍ ഉണ്ടാക്കുക, സ്ഥാപനങ്ങളുടെ സക്കാത്ത് ഫണ്ടുമായുള്ള സഹകരണത്തിന് കൂടുതല്‍ വഴികള്‍ തുറക്കുക എന്നിവയും ഫോറത്തിന്റെ ലക്ഷ്യമാണെന്ന് അദ്ധേഹം പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിലെ സകാത് സംവിധാനങ്ങളുമായി സഹകരിച്ചാണ് ബഹ്റൈന്‍ സകാത് ഫണ്ട് പ്രവര്‍ത്തിക്കുന്നത്.
1988 മുതലാണ് കുവൈത്തിലെ ബൈത്തുസ്സകാത്തിന് കീഴില്‍ ഫോറം സംഘടിപ്പിക്കാന്‍ തുടങ്ങിയതെന്നും ബൈത്തുസ്സകാത് ഡയറക്ടര്‍ മുഹമ്മദ് ഫലാഹ് അല്‍ ഉതൈബി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."