കാലവര്‍ഷത്തിനൊപ്പം കടലും കനത്തു; ആശങ്കയോടെ തീരദേശവാസികള്‍
ആലപ്പുഴ: കാല വര്‍ഷത്തിനൊപ്പം കടല്‍ ക്ഷോഭവും ജില്ലയിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. കടല്‍ കനത്തതോടെ ജില്ലയിലെ വിവിധ തീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭീതിയിലാണ്. ഒരുവശത്ത് കാലവര്‍ഷക്കെടുതിയും മറുവശത്ത് കടലാക്രമണവും ഇവരുടെ ഉറക്കം കെടുത്തുന്നു.
ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരദേശ മേഖലയിലും പുറക്കാട് അമ്പലപ്പുഴ ,ചേര്‍ത്തല തീരങ്ങളിലുമാണ് കടല്‍ ക്ഷോഭം ശക്തമായിരിക്കുന്നത്.
ആറാട്ടുപുഴയില്‍ നൂറോളം വീടുകളും അമ്പലപ്പുഴയിലും പുറക്കാടും ഇരുന്നൂറോളം വീടുകളും ഏത് നിമിഷവും കടലെടുക്കാവുന്ന നിലയിലാണ്. കൂടാതെ തീരമേഖലകളിലെ റോഡുകള്‍ മിക്കതും തകര്‍ന്നിട്ടുണ്ട്. ഇത് വഴിയുള്ള യാത്രയും ദുരിതപൂര്‍ണമാണ്.
പകര്‍ച്ചാവ്യാധികളും പടരുന്നത് പ്രദേശ വാസികളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നു. ഈ ഭാഗങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതേ സമയം 80 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ആറാട്ടുപുഴവലിയഴീക്കല്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. എ കെ ജി നഗറിന്റേയും ബസ്റ്റാന്റിന്റേയും ഇടയിലുളള ഭാഗമാണ് കൂടുതലും തകര്‍ന്നത്.ശക്തമായ കടലാക്രമണത്തില്‍ പലരുടേയും പാത്രങ്ങളും മറ്റുപകരണങ്ങളും ഒലിച്ചു പോയി.കാലവര്‍ഷവും കടലും കനത്തതോടെ തീരദേശങ്ങളിലെ കുടുംബങ്ങള്‍ ദുരിതക്കയത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."