ആരോഗ്യ ഇന്‍ഷുറന്‍സ്: പേര് പുതുക്കാന്‍ അവസരം
എടത്വ: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ പേര് പുതുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഇന്ന് രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ എടത്വ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഫോട്ടോ എടുത്ത് പുതുക്കി കൊടുക്കുമെന്ന് പ്രസിഡന്റ് ടെസി ജോസ് അറിയിച്ചു.
തലവടി ഗ്രാമ പഞ്ചായത്ത് പരിധിയില്‍പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കളുടെ കാര്‍ഡ് 10 മുതല്‍ 12 വരെ തീയതികളില്‍ 10 മുതല്‍ അഞ്ച് വരെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് പുതുക്കി നല്‍കും. മുന്‍പ് എടുത്ത കാര്‍ഡ്, റേഷന്‍കാര്‍ഡ്, 30 രൂപ എന്നിവയുമായി ഗുണഭോക്താക്കള്‍ താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളില്‍ എത്തി പുതുക്കണമെന്ന് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍ അറിയിച്ചു. 10 ന് വാര്‍ഡ് ഒന്ന്, 14 - എസ്.എന്‍.ഡി.പി. ഹാള്‍ കളങ്ങര, വാര്‍ഡ് രണ്ട്, മൂന്ന് - കാരിക്കുഴി ഗവ. എല്‍.പി.എസ്. വാര്‍ഡ് ഏഴ് - ഗവ. ന്യൂ എല്‍.പി.എസ്. തലവടി. 11 ന് വാര്‍ഡ് നാല്, അഞ്ച് - ഏ.ഡി.യു.പി. സ്കൂള്‍. വാര്‍ഡ് - എട്ട്, ഒന്‍പത് - വേദവ്യാസ വിദ്യാപീഠം, വാര്‍ഡ് - 10, 11 - ഗവ. ഹൈസ്കൂള്‍, തലവടി. 12 ന് വാര്‍ഡ് 12, 13 - ചെത്തിപ്പുരയ്ക്കല്‍ സ്കുള്. വാര്‍ഡ് 15 -ഓമച്ചേരി സ്കൂള്‍, വാര്‍ഡ് ആറ് - റ്റി.എം.റ്റി. സ്കൂള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."