വഴിയാത്രക്കാര്‍ക്കു ഇഫ്താര്‍ സൗകര്യവുമായി യൂത്ത് ലീഗ്
വേങ്ങര: ദേശീയപാത കൊളപ്പുറത്ത് വഴിയാത്രികര്‍ക്ക് ഇഫ്താര്‍ സൗകര്യമൊരുക്കി എ.ആര് നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്. റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും വൈകിട്ട് ഇതുവഴി കടന്നു പോകുന്ന എല്ലാ വാഹനയാത്രക്കാര്‍ക്കും നോമ്പുതുറ വിഭവങ്ങള്‍ കിറ്റുകളാക്കി സൗജന്യമായി നല്‍കും. പഞ്ചായത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ദിവസവും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്നത്. ദേശീയപാതയോരത്ത് കൊളപ്പുറം ലീഗ് ഹൗസിനോട് ചേര്‍ന്ന് പ്രത്യേക ഷെഡ് ഒരുക്കിയാണ് നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ റമദാനിലും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമൊരുക്കിയിരുന്നു.
ബസ്് യാത്രികര്ക്ക്്് കിറ്റു നല്കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി അഹമ്മദ്, പി ഇസ്മായീല്‍, കെ അബ്ദുല്‍ഖാദര്‍ ഫൈസി, സി.കെ മുഹമ്മദ് ഹാജി, സി.പി മരക്കാര്‍ ഹാജി, ഒ.സി ഹുസൈന് ഹാജി, പി.കെ റഷീദ്, എ.പി മുഹമ്മദ് റാഫി, പി ജവാദ്, ഒ യാസര്‍, കെ റഷീദ് സംസാരിച്ചു.
ഫോട്ടോ. ദേശീയപാതയില്‍ കൊളപ്പുറത്ത് യൂത്ത്ലീഗ് ഒരുക്കിയ വഴിയാത്രികര്ക്കുള്ള ഇഫ്താര്‍ സൗകര്യം നോമ്പുതുറ വിഭവങ്ങളടങ്ങിയ കിറ്റ് നല്കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."