ഇറാന്-യു.എസ് യുദ്ധമുണ്ടായാല്‍...
.
ലണ്ടന്‍: പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ വന്‍ശക്തി രാജ്യങ്ങള്‍ ഇടപെട്ട് പരിഹരിക്കാനായില്ലെങ്കില്‍ ഇറാനും യു.എസും തമ്മില്‍ പ്രത്യക്ഷ യുദ്ധം അരങ്ങേറിയേക്കും. ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനായി കഠിന പരിശ്രമത്തിലാണ്.
എന്നാല്‍ യു.എസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇനിയൊരു ആക്രമണം നടന്നാല്‍ നൂതന ആയുധങ്ങളുപയോഗിച്ച് ഇറാനെതിരേ അതിശക്തമായ ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ 52 കേന്ദ്രങ്ങള്‍ തങ്ങള്‍ ഇതിനകം ലക്ഷ്യമിട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇറാനാകട്ടെ യുദ്ധത്തിന് തയാറാണെന്നു കാണിക്കുന്ന ചുവന്ന പതാക ഉയര്‍ത്തിക്കഴിഞ്ഞു. യു.എസിന്റെ 35 കേന്ദ്രങ്ങള്‍ തങ്ങളുടെ മിസൈലുകള്‍ ലക്ഷ്യമിടുന്നതായും അവര്‍ പ്രഖ്യാപിച്ചതോടെ യുദ്ധപ്രഖ്യാപനം നടന്ന പ്രതീതിയിലാണ് പശ്ചിമേഷ്യ.
യുദ്ധമുണ്ടാവുകയാണെങ്കില്‍ തനിച്ച് യു.എസിനോട് ഏറ്റുമുട്ടാനുള്ള കരുത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഇറാന് ഇല്ലെന്നു പറയാം. യു.എസ് യുദ്ധവിമാനങ്ങളെ വീഴ്ത്താന്‍ റഷ്യയുടെ എസ്-400 പോലുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും അവര്‍ക്കില്ല. ഉള്ളത് റഷ്യയുടെ എസ്-300 ആണ്. പിന്നെ മിഗ് വിമാനവും.
ആയുധ വ്യാപാര ബന്ധമുള്ളതിനാല്‍ ഒരുപക്ഷേ റഷ്യ, ചൈന, തുര്‍ക്കി എന്നീ സുഹൃദ് രാജ്യങ്ങള്‍ ഇറാനെ സഹായിച്ചേക്കും. ഇസ്റാഈലും ബ്രിട്ടനും യു.എസിനു പിന്തുണ നല്‍കും. നാറ്റോ നിലപാട് നിര്‍ണായകമാകും. ജര്‍മനി, ഫ്രാന്‍സ്, ഇന്ത്യ എന്നിവ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരുന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."