HOME
DETAILS

നിപാ കാലത്തെ 42 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; ആരോഗ്യ വകുപ്പിന്റെ ക്രൂരത

  
backup
January 03 2019 | 04:01 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-42-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2

കോഴിക്കോട്: നിപാ പനി കാലയളവില്‍ മെഡിക്കല്‍ കോളജില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി നാടിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രശംസ പിടിച്ചുപറ്റിയ 42 താല്‍ക്കാലിക ജീവനക്കാരെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടു. ജീവന്‍ പോലും പണയപ്പെടുത്തി ഐസലേഷന്‍ വാര്‍ഡിലടക്കം സേവനം ചെയ്ത ഏഴ് സ്റ്റാഫ് നഴ്‌സുമാരെയും അഞ്ച് നഴ്‌സിങ് അസിസ്റ്റന്റുമാരെയും 30 ശുചീകരണ തൊഴിലാളികളെയുമാണ് ഡിസംബര്‍ 31ന് ആരോഗ്യ വകുപ്പ് യാതൊരു ദാക്ഷിണ്യവും കൂടാതെ പിരിച്ചുവിട്ടത്. ഇതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ അനിശ്ചിതകാല പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ജോലി നഷ്ടമായവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജോലിയില്‍ തിരിച്ചെടുക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.
നിപാ കാലത്തെ സേവനം കണക്കിലെടുത്ത് സ്ഥിരപ്പെടുത്താനുള്ള ഓര്‍ഡറിന്റെ ഭാഗമായി ഇവരില്‍നിന്ന് അധികൃതര്‍ രേഖകള്‍ വാങ്ങിവച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ നവംബറിലാണ് ഇവരെ പിരിച്ചുവിടാനുള്ള തീരുമാനം ആരോഗ്യവകുപ്പ് കൈക്കൊണ്ടത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മരവിപ്പിക്കുകയും ഡിസംബര്‍ 31 വരെ നീട്ടുകയുമായിരുന്നു. ഇതിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിത്തരാമെന്ന് വകുപ്പ് മന്ത്രി പി.കെ ശൈലജ ഇവര്‍ക്ക് വാക്കാല്‍ ഉറപ്പ് നല്‍കുകയും ചെയ്തു. സ്ഥിരപ്പെടുത്താന്‍ നിയമ പ്രശ്‌നങ്ങളുണ്ടാകുമെന്നും എന്നാല്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നടപടി ചെയ്തുതരാമെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി.അതേസമയം നിപാ പനിക്കാലത്ത് ഐസലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചവരെ വീണ്ടും തിരിച്ചെടുത്തപ്പോള്‍ തങ്ങളെ അവഗണിച്ച് പിരിച്ചുവിടുകയാണുണ്ടായത്. ഈയടുത്തായി നടന്ന 80 പേരുടെ നിയമനത്തിലും താല്‍ക്കാലിക ജീവനക്കാരെ ഉള്‍പ്പെടുത്തിയില്ലെന്നും ജോലി നഷ്ടമായവര്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ കെ.വി ശശിധരന്‍, ഇ.പി രജീഷ്, കെ.എം ദീപ, സി. ലിന്‍ഷി, പി.എം പ്രസന്ന പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago