കടയ്ക്കലില്‍ സ്വകാര്യ ബസിന് മുകളില്‍ മരം വീണു; 25 പേര്‍ക്ക് പരുക്ക്
കൊല്ലം: കടയ്ക്കലില്‍ സ്വകാര്യ ബസിന് മുകളില്‍ വന്മരം കടപുഴകി വീണു 25 ഓളം പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോട്ടു ട്രവല്‍സിന്റെ അഞ്ചല്‍ നിന്നും കടയ്യ്ക്കലിലേക്ക് പോകുന്ന ബസിന് മുകളിലാണ് ആറ്റുപുറം ജങ്ഷന് സമീപം വ്യാപാരഭവന് മുന്‍വശത്തുണ്ടായിരുന്ന വന്‍മരം കടപുഴകി വീഴുന്നത്. അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു.
സമീപത്തുണ്ടായിരുന്ന 11 കെവി ലൈന്‍ ഉള്‍പ്പെടെ വാഹനത്തിന് മുകളിലേക്കു പതിച്ചിരുന്നു. എന്നാല്‍ ഈ സമയം ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവായി.
പരുക്കേറ്റ നാവായിക്കുളം സ്വദേശിയായ ഷൈന്‍, കടയ്ക്കല്‍ വയ്യാനം സ്വദേശിനിയായ രജിലസ, ചിങ്ങേലി സ്വദേശിനിയായ തങ്കമണി കടക്കല്‍ കോട്ടപ്പുറം സ്വദേശിനിയായ കമലമ്മ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നാസര്‍ മുള്ളിക്കാട് 56, ഷൈന്‍ പള്ളിക്കല്‍, കമലമ്മ കോട്ടപ്പുറം, തങ്കമണി ചിങ്ങേലി. ആരിഫാബീവി വയ്യാനം, അംബിക കൊപ്പം, അശ്വതി, ശരണ്‍ ശങ്കരനഗര്‍, സജിത വാക്കിക്കോണം, സുമ വാക്കിക്കോണം, റെജില, റിസാന ഫാത്തിമ, മുഹമ്മദ് യാസീന്‍ വയ്യാനം, രാജി, ശിവപ്രസാദ്, വത്സല, കടയ്ക്കല്‍, ജൈസനകടയ്ക്കല്‍ എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."