പാടശേഖരങ്ങളില്‍ വെള്ളമൊഴിയുന്നില്ല; ദുരിതംപേറി കര്‍ഷകര്‍
മാള: വെള്ളമൊഴിയാത്തതിനെ തുടര്‍ന്ന് പാടശേഖരങ്ങളില്‍ കൃഷിയിറക്കാനാകാത്ത കര്‍ഷകര്‍ ആശങ്കയില്‍. മാള പഞ്ചായത്തിലെ പാണ്ടിപ്പാടം, മാങ്കുഴിപ്പാടം പാടശേഖരങ്ങളിലെ കര്‍ഷകരാണ് തീരാദുഃഖത്തിലായത്.
വെള്ളം ഒഴുക്കികളയാതെ നടീല്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഞാറ് പാകമായി നില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. ചിറകെട്ടി വെള്ളം മോട്ടോര്‍ ഉപയോഗിച്ച് ഒഴുക്കികളഞ്ഞാല്‍ മാത്രമേ കൃഷിയിറക്കാനാകൂ. മാള പഞ്ചായത്തിലെ പാണ്ടിപ്പാടം, മാങ്കുഴിപ്പാടം പുത്തന്‍ചിറ പഞ്ചായത്തിലെ കല്ലാര്‍കുളങ്ങര പാടശേഖരം എന്നിവിടങ്ങളിലായി നൂറേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ തയാറായ അഷ്ടമിച്ചിറ സ്വദേശി പ്രദീപ് ഇനി എന്ത് ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലാണ്.
ഞാറ് പാകമായതായും വെള്ളം ഒഴിവാക്കാതെ നിലം ഒരുക്കികൃഷിയിറക്കാന്‍ കഴിയില്ലെന്നും പ്രദീപ് പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന ഈ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ ലക്ഷങ്ങള്‍ ബാങ്ക് വായ്പയെടുത്തിരുന്നു. വര്‍ഷങ്ങളായി നെല്‍കൃഷി വ്യാപകമായി ചെയ്തു വരുന്ന പ്രദീപ് ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധിയെ നേരിടുന്നത്. എന്നാല്‍ ഇവിടെയുള്ള വെള്ളം ഒഴുക്കി വിട്ടാല്‍ പുത്തന്‍ചിറ പഞ്ചായത്തിലെ കാരാമ്പ്ര ചേന്ദംഗിരി പാടശേഖരങ്ങളിലെ 95 ഏക്കര്‍ സ്ഥലത്ത് വെള്ളക്കെട്ട് ഉണ്ടാകുമെന്നും കൃഷിയാറക്കാന്‍ കഴിയില്ലെന്നുമാണ് മറ്റൊരു അഭിപ്രായം.
ചാലില്‍ വെള്ളം കെട്ടിനിര്‍ത്തി കൃഷി ചെയ്യാനുമാകില്ല. തോട് കുറുകെ കെട്ടി വെള്ളം ഒഴുക്കാനുള്ള മാള പഞ്ചായത്തിലെ കര്‍ഷകരുടെ ശ്രമത്തെ തടയാനാണ് പുത്തന്‍ചിറയിലെ പാടശേഖര സമിതിയുടെ നീക്കം.
ഏതാനും ദിവസം മുന്‍പ് പുത്തന്‍ചിറ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത യോഗത്തിലും തോടിന് കുറുകെയുള്ള തടയണ പൊട്ടിക്കാനാണ് നിര്‍ദേശം വന്നത്. മാള പഞ്ചായത്തിന്റെ വാദം അവതരിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
വെള്ളം ഒഴുക്കിയാല്‍ പുത്തന്‍ചിറയിലെ കൃഷിയെ ബാധിക്കില്ലെന്നാണ് കാര്യകാരണ സഹിതം പ്രദീപ് നിരത്തുന്ന വാദം. എന്തായാലും വെള്ളക്കെട്ട് ഒഴിവാക്കാതെ കൃഷിയിറക്കാനാകാതെ വന്നാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് മാളയിലെ കര്‍ഷകര്‍ക്കുണ്ടാകുന്നത്.
പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."