'ഇനിയുമെത്ര നാള്‍ നാം കണ്ണടച്ചിരിക്കും'-ജെ.എന്‍.യു ആക്രമണത്തിനെതിരെ ബോളിവുഡും
ന്യൂഡല്‍ഹി: ജെ.എന്‍.യു ഗുണ്ടാ വിളയാട്ടത്തിനെതിരെ ബോളുവുഡും. ശബാന ആസ്മി, സ്വരഭാസ്‌ക്കര്‍, റിതേഷ് ദേശ്മുഖ്, ദിയ മിര്‍സ, തപ്‌സി പന്നു തുടങ്ങി നിരവധി പേര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.
വിദ്യാര്‍ഥികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് സ്വരഭാസ്‌ക്കര്‍ ആ സമയത്തു തന്നെ ട്വീറ്റ് ചെയ്തിരുന്നു. ജെ.എന്‍.യു പൂര്‍വ്വ് വിദ്യാര്‍ഥിനിയായ സ്വരയുടെ മാതാവ് അവിടെ പ്രൊഫസര്‍ ആണ്. ക്യാംപസിനകത്ത് എ.ബി.വി.പി, ആര്‍.എസ്.എസ് ഗുണ്ടകളുടെ വിളയാട്ടമാണെന്നും വിദ്യാര്‍ഥികളെ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് അവര്‍ വീഡിയോയും ഇട്ടിരുന്നു.
എത് എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. അപലപിക്കുകയല്ല വേണ്ടത്. അക്രമികള്‍ക്കെതിരെ ശ്ക്തമായ നടപടിയെടുക്കുകയാണ്- ശബാന ആസ്മി ട്വീറ്റ് ചെയ്തു.
' നിങ്ങളെന്തിനാണ് മുഖംമൂടി അണിഞ്ഞ് വന്നത്. കാരണം നിങ്ങള്‍ക്കറിയാം നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന്. അത് നിയമലംഘനവും ശിക്ഷിക്കപ്പെടേണ്ടതുമാണ്. അതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല. ഇത്തരം അതിക്രമങ്ങള്‍ ഒരു നിലക്കും അംഗീകരിക്കാനാവില്ല'- റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു.
'രാജ്യത്തെ വിദ്യാര്‍ഥികളെ എന്നോട് ക്ഷമിക്കുക. ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ കഷ്ടപ്പാടുകളാണ് നിങ്ങള്‍ സഹിക്കുന്നത്. ഞങ്ങള്‍ ജനങ്ങളാണ്. നിങ്ങള്‍ ജനങ്ങളാണ്. നിങ്ങളുടെ രാജ്യം നിങ്ങളെ പരാജയപ്പെടുത്തുകയാണ്'- എന്നാണ് വിശാല്‍ ദദ്‌ലാനിയുടെ ട്വീറ്റ്.
' എത്രനാള്‍ നിങ്ങള്‍ ഇത് തുടരാന്‍ അനുവദിക്കും. എത്രനാള്‍ നിങ്ങളുടെ കണ്ണടച്ചിരിക്കും. എതിര്‍ക്കാന്‍ കഴിയാത്ത ജനതയെ എത്രനാള്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ അക്രമിക്കും. മതിയായി'- ദിയ മിര്‍സ ട്വീറ്റ് ചെയ്തു.
സി.എ.എക്കും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര നിലപാടിനുമെതിരെ നിരവധി ബോളിവുഡ് താരങ്ങള്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബോളിവുഡ് താരങ്ങളെ ബി.ജെ.പി അത്താഴത്തിന് ക്ഷണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."