'വൈസ് ചാന്‍സലര്‍ രാജിവെക്കണം, അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം'- നിലപാട് ശക്തമാക്കി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വൈസ്ചാന്‍സലര്‍ ഭീരുവാണെന്ന് വിദ്യാര്‍ത്ഥികള്‍. അദ്ദേഹം രാജിവെക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ഭീരുവിനെ പോലെയാണ് വിസി പെരുമാറുന്നത്. ജെ.എന്‍.യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല, വിസി രാജിവെക്കും വരെ സമരം തുടരും- യൂണിയന്‍ വ്യക്തമാക്കി. വിസി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകും ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി നടന്നത് സംഘടിത ആക്രമണമെന്നും പിന്നില്‍ എ.ബി.വി.പിയെന്നും വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു. പൊലിസിനെയും അവര്‍ രൂക്ഷമായി വിമര്‍ശച്ചു. പൊലിസ് ആക്രമണത്തിനൊപ്പം നിന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
അതേസമയം ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്യാംപസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.
സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയാണ് അന്‍പതോളം വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പിന്തുണച്ചുകൊണ്ട് അധ്യാപകര്‍ നടത്തിയ യോഗത്തിനിടെയായിരുന്നു ആക്രമണം.
വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഹോസ്റ്റലിലും ക്യാംപസിലും ആക്രമണം അഴിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."