വിദ്യാഭ്യാസ വകുപ്പ് സമ്പൂര്‍ണ പരാജയം: കളത്തില്‍ അബ്ദുല്ല
കോട്ടോപ്പാടം: വിദ്യാഭ്യാസ മേഖലയിലെയും അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിദ്യാഭ്യാസവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു.വകുപ്പ് കൈകാര്യം ചെയ്യുന്നതിലുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നയവൈകല്യങ്ങളും കെടുകാര്യസ്തതയും വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുകയാണ്. കേരളീയ അക്കാദമിക സമൂഹത്തിന്റെയും വര്‍ഷങ്ങളായിട്ടും നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപകരുടെയും ശാപത്തില്‍ ഇടതുഭരണം തകര്‍ന്നടിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം കോട്ടോപ്പാടം കെ.എ.എച്ച്.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് അബ്ദുല്‍റഷീദ് ചതുരാല അധ്യക്ഷനായി.സെക്രട്ടറി പി.അന്‍വര്‍സാദത്ത്,യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍, ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി. അബ്ദുള്ള, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷമീര്‍ പഴേരി, സലീം നാലകത്ത് പ്രസംഗിച്ചു.തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.വി.പി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.കെ.എസ്.ടി.യു ഓര്‍ഗനൈസിങ്ങ് സെക്രട്ടറി അബ്ദുള്ള വാ വൂര്‍ 'വിദ്യാഭ്യാസം വിഭജനമല്ല;ഉള്‍ച്ചേര്‍ക്കലാണ്' വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.ഡി.ഇ സൂപ്രണ്ട് പി.തങ്കപ്പന്‍ 'സര്‍വീസ് മേഖല' അവതരിപ്പിച്ചു. സി.എച്ച്.സുല്‍ഫിക്കറലി, കെ.ടി.അബ്ദുല്‍ജലീല്‍, പി.പി.എ.നാസര്‍, കെ.അബൂബക്കര്‍,കെ.പി.എ.സലീം,സി.പി. ഷിഹാബുദ്ദീന്‍,കെ.ടി.യൂസഫ്,പി.പി.ഹംസ പ്രസംഗിച്ചു.സേവനത്തില്‍ നിന്നും വിരമിക്കുന്ന മുഹമ്മദ് നാലകത്ത്, കെ.കെ.അബൂബക്കര്‍, കെ.പി.ജാഫര്‍,വിവിധ മേഖലകളില്‍ മികവുതെളിയിച്ച കെ.പി.അബ്ദുല്‍കരീം,അബ്ദുല്‍ റസാഖ്,അല്‍ഫ മോള്‍,പി.അബ്ദുല്‍സലാം,ഡി.ലിറ്റ് നേടിയ ഹമീദ് കൊമ്പത്ത്,കെ.എച്ച്. ഫഹദ് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി ഉദ്ഘാടനം ചെയ്തു,ടി.കെ.ഹനീഫ അധ്യക്ഷനായി. കെ.എ.മനാഫ്, എം.പി.സാദിഖ്, എന്‍.എ.സുബൈര്‍, എന്‍.ഷാനവാസലി, കെ.ജി.മണികണ്ഠന്‍,കെ.ടി.ഹാരിസ്,മന്‍സൂബ അഹമ്മദ്,ടി.പി.അബ്ദുല്‍സലീം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."