സഊദിയിലെ തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകി
റിയാദ്: മേഖലയിൽ യുദ്ധ സമാനമായ സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ അമേരിക്കൻ ഭരണ കൂടം മുന്നറിയിപ്പ് നൽകി. ഏത് അടിയന്തിര സാഹചര്യവും നേരിടാനും മിസൈൽ ഡ്രോൺ ആക്രമണങ്ങൾ കരുതിയിരിക്കണമെന്നും അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ജാഗ്രതാ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ സഊദി അറേബ്യയോട് ശത്രുത പുലർത്തുന്ന മേഖലയിലെ അഭിനേതാക്കൾ സഊദിക്കകത്തെ സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. സൈനിക താവളങ്ങൾ, എണ്ണ, വാതക ശുദ്ധീകരണ ശാലകൾ, മറ്റ് നിർണായക സിവിലിയൻ കേന്ദ്രങ്ങൾ, പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യ, യെമന്റെ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ യുഎസ് പൗരന്മാർ കൂടുതൽ ആക്രമണ സാധ്യത പട്ടികയിലാണ്. സഊദിയിൽ യു എസ് കോൺസുലേറ്റ് വെബ്‌സൈറ്റിൽ വിശദീകരിച്ച ജാഗ്രതാ സന്ദേശത്തിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."