ചെറുകാവ് പഞ്ചായത്തില്‍ അജൈവ മാലിന്യ പരിപാലന പദ്ധതി
ഐക്കരപ്പടി: ചെറുകാവ് പഞ്ചായത്തില്‍ സമ്പൂര്‍ണ അജൈവ മാലിന്യ പരിപാലന പദ്ധതി പ്രസിഡന്റ് വി.പി ഷെജിനിഉണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തും കുടുംബശ്രീമിഷനും സംയുക്തമായി ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഹരിത കര്‍മ സേന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഹരിത കര്‍മസേന വളണ്ടിയര്‍മാര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും പഞ്ചായത്തിലെ കേന്ദ്രത്തില്‍ വച്ച് തരം തിരിച്ച് സംസ്കരിക്കുകയും ചെയ്യും.
വൈസ് പ്രസിഡന്റ് ടി.എ സിന്ധു അധ്യക്ഷയനായി. പി.കെ അബ്ദുല്ലക്കോയ, എം.ഡി സുലൈഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഫൈസല്‍ കൊല്ലോളി,കെ.അപ്പുട്ടി, പഞ്ചായത്ത് അംഗങ്ങളായ പി.വി.എ ജലീല്‍,ബഷീര്‍ പൂച്ചാല്‍, ബദറു പേങ്ങാട്, റഷീദ് കാട്ടുപരുത്തി, എന്‍.കെ അസ്മാബി, എം.ചിന്നമാളു, സെക്രട്ടറി പി.എസ് സല്‍മാബീവി, കെ.രാമേശ്വരി, എം.കെ ശോഭന, കെ.സഫിയ, കെ.രാജേഷ്, പി.വിജീഷ്, പപി.ടി ആസിഫ്, കെ.ടി സക്കീര്‍ ബാബു, കുന്നത്ത് വാസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."