സര്‍വകലാശാല ഇന്ന് തുറക്കും, സമര പോരാളികള്‍ ജാമിഅയിലേക്ക്, ഡല്‍ഹിയില്‍ പ്രക്ഷോഭം രൂക്ഷമാകും
ന്യൂഡല്‍ഹി: പൗരത്വ നിയമത്തി ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലിസ് അതിക്രമത്തെത്തുടര്‍ന്ന് ശൈത്യകാല അവധി നേരത്തെയാക്കി അടച്ച ജാമിഅ മില്ലിയ സര്‍വകലാശാല ഇന്ന് തുറക്കും.
നീട്ടിവച്ച പി.ജി കോഴ്‌സുകളുടെ പരീക്ഷകള്‍ ജനുവരി ഒമ്പതിന് ആരംഭിക്കും. കഴിഞ്ഞ മൂന്നാം തിയതി ചേര്‍ന്ന സര്‍വകലാശാല പഠന വിഭാഗം തലവന്‍മാരുടെയും മറ്റ് അധികാരികളുടേയും സംയുക്തയോഗത്തിലാണ് ഈ മാസം ആറിനു തന്നെ സര്‍വകലാശാല തുറക്കുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പ്രക്ഷോഭത്തെത്തുടര്‍ന്നു മാറ്റിവച്ച പരീക്ഷകള്‍ക്കുള്ള തിയതികള്‍ അതത് പഠന വിഭാഗങ്ങള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. കാംപസ് തുറക്കുന്നതോടെ പ്രതിഷേധം വീണ്ടും ശക്തമാവാനാണ് സാധ്യത. സമരം ഇന്നു മുതല്‍ തന്നെ ശക്തമാക്കുമെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. സര്‍വകലാശാലയുടെ പ്രധാന കവാടമായ ഏഴാം നമ്പര്‍ ഗേറ്റിനു മുന്നില്‍ നിന്നു നിലവിലുള്ള സമരസ്ഥലം മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികളുടെ സംയുക്ത സമരസമിതി അംഗീകരിച്ചിട്ടില്ല.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കാംപസില്‍ എത്തിച്ചേരും. ഇതോടൊപ്പം ഏഴാം നമ്പര്‍ ഗെയ്റ്റിനു മുന്നില്‍ വന്‍ പ്രതിഷേധം രൂപപ്പെടും. സുപ്രിംകോടതി കേസ് പരിഗണിക്കുന്ന 22ാം തിയതി വരെ സമരം കാംപസിനകത്തു തന്നെ സംഘടിപ്പിക്കാനാണ് സംയുക്ത സമര സമിതിയുടെ ഇപ്പോഴത്തെ ധാരണ. എന്നാല്‍ സര്‍വകലാശാല തുറക്കുന്നതോടെ പൊലിസും ആഭ്യന്തര വകുപ്പും എന്തു നിലപാടാണ് സമരത്തോട് സ്വീകരിക്കുക എന്നതിനനുസരിച്ചിരിക്കും പ്രക്ഷോഭത്തിന്റെ സ്വഭാവമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."