മുഖം മിനുക്കി തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ്
തിരൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ദിനംപ്രതി നൂറുകണക്കിനാളുകളെത്തുന്ന തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിന്റെ മുഖച്ഛായ മാറുന്നു.
45 ലക്ഷം രൂപ വിനിയോഗിച്ച് തിരൂര്‍ നഗരസഭ മാര്‍ക്കറ്റില്‍ കോറിഡോര്‍ സൗകര്യമൊരുക്കുന്നതിനൊപ്പം മഴക്കാലത്ത് മഴവെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനും സംവിധാനമൊരുക്കുകയാണ്. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ മൂന്നാം പ്ലാറ്റ് ഫോമിനോട് ചേര്‍ന്ന് പുതിയ ടിക്കറ്റ് കൗണ്ടര്‍ വരുന്നതോടെ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലൂടെയുള്ള ജനസഞ്ചാരം ഇരട്ടിയാകും.
മാര്‍ക്കറ്റിലെ കച്ചവടവും കൂടും. ഈയൊരു പശ്ചാത്തലത്തിലാണ് വ്യാപാരികളുടെ കൂടി സഹകരണത്തോടെ നഗരസഭ വികസന പദ്ധതി നടപ്പാക്കുന്നത്. മാര്‍ക്കറ്റിലേക്കുള്ള പ്രവേശനകവാടത്തില്‍ ഗേറ്റ് സ്ഥാപിക്കുകയും ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുകയും ചെയ്യുന്നതടക്കമുള്ള പ്രവൃത്തികള്‍ പദ്ധതിയിലൂടെ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ കെ. ബാവ ഹാജി പറഞ്ഞു.
കഴിഞ്ഞ മഴക്കാലങ്ങളില്‍ അടക്കം ഗള്‍ഫ് മാര്‍ക്കറ്റ് റോഡില്‍ വെള്ളംകെട്ടി വാഹനയാത്രക്കാരും കാല്‍നട യാത്രക്കാരും ഒരു പോലെ ദുരിതത്തിലായിരുന്നു. ഇതുകണക്കിലെടുത്താണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."