HOME
DETAILS
MAL
വ്യാപാരിയെ കബളിപ്പിച്ച് പണം കവര്‍ന്നതായി പരാതി
backup
January 03 2019 | 05:01 AM
ചങ്ങരംകുളം: വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കഴിഞ്ഞദിവസം രാവിലെ സബീന റോഡിലെ കോഫിബാറിലാണ് സംഭവം. കടയിലേക്ക് രണ്ടുപേര്‍ വന്ന് പ്രമുഖ കമ്പനിയുടെ സെയില്സ്മാന്മാരാണെന്ന് പരിചയപ്പെടുത്തി. ചോക്ലേറ്റിന് ഓര്‍ഡറെടുക്കുകയും 2650 രൂപയുടെ ബില്ല് എഴുതി പണം കൈപ്പറ്റിയശേഷം ഒരു പൊതി നല്‍കുകയും ചെയ്തു.
അവര്‍ കാറില്‍ക്കയറി പോയശേഷം പൊതി പൊട്ടിച്ചു നോക്കിയപ്പോള്‍ മുന്നൂറ് രൂപയോളം വരുന്ന മിഠായികളാണ് ഉണ്ടായിരുന്നത് എന്നും ബില്ലിലെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടുന്നില്ലെന്നുമാണ് ഉടമ ചങ്ങരംകുളം പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നത്. പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."