മഞ്ചേരിയില്‍ 1.55 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
മഞ്ചേരി: മണ്ഡലത്തില്‍ 1.55കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി എം. ഉമ്മര്‍ എം.എല്‍.എ അറിയിച്ചു. പട്ടിക്കാട് ഗവ.എല്‍.പി സ്‌കൂളിന് കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി രൂപ, വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ നിന്നുമാണ് തുക അനുവദിച്ചത്.
ഒറവംപുറം ചെമ്മന്തട്ട റോഡ് 10 ലക്ഷം, വട്ടപ്പാറ തുപ്പിലാട്ട്കുന്ന് പാലക്കോട് റോഡ് നാല് ലക്ഷം, ചെമ്പ്രശ്ശേരി പനമ്പറ്റ നടുക്കുന്ന് 4.5 ലക്ഷം, ഹാജിയാര്‍ പടി ഇളയേടത്തു റോഡ് നാല് ലക്ഷം, ചെകിരിയന്‍ മൂച്ചി മച്ചിങ്ങല്‍ റോഡ് നാല് ലക്ഷം, തടത്തിക്കുഴി റോഡ് 4.5 ലക്ഷം, മരത്താണി കിടങ്ങഴി റോഡ് നാല് ലക്ഷം, കല്ലാംപാറ പുല്ലാനിക്കാട് റോഡ് നാല് ലക്ഷം, പുത്തനഴി അമ്പാഴപറമ്പ് റോഡ് നാല് ലക്ഷം, ബേങ്കുംപടി ആനക്കാട്ടീരി 4.5 ലക്ഷം, വെടികുത്തിയാല്‍ പുതുക്കണം റോഡ് നാല് ലക്ഷം, ഓലപ്പാറ മാങ്ങോടന്‍ കുളമ്പ് റോഡ് നാല് ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്. സാങ്കേതിക അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചാല്‍ പ്രവൃത്തികള്‍ ആരംഭിക്കാനാവുമെന്ന് ഉമ്മര്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."