HOME
DETAILS
MAL
അവരെ ഗുണ്ടകളെന്നല്ല, തീവ്രവാദികളെന്നാണ് വിളിക്കേണ്ടത്: ജെ.എന്‍.യു അക്രമത്തില്‍ ആദിത്യ താക്കറെ
backup
January 06 2020 | 13:01 PM
മുംബൈ: ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ചെത്തി അക്രമം നടത്തിയ സംഘത്തിനെതിരെ ശിവസേനാ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെയും. മുഖം മറച്ച് ആക്രമണം നടത്തിയവരെ തീവ്രവാദികള്‍ എന്നാണ് വിളിക്കേണ്ടതെന്നും മുഖംമറച്ച് എത്തി ആക്രമണം നടത്തുക അവരാണെന്നും ആദിത്യ താക്കറെ പറഞ്ഞു.
ഈയൊരു ആക്രമണത്തിലൂടെ ലോകത്തിന് മുന്പില് നമ്മുടെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. സമയബന്ധിതമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം വിദേശരാജ്യങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ എത്തില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."