HOME
DETAILS

അക്രമം ആര്‍.എസ്.എസ് മുന്‍കൂട്ടി പ്ലാന്‍ ചെയ്തത്: എല്‍.ഡി.എഫ്

  
backup
January 03 2019 | 06:01 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d

കാസര്‍കോട്: വനിതാ മതില്‍ തീര്‍ക്കാനെത്തിയ വനിതകള്‍ക്കു നേരെ ചേറ്റുകുണ്ടിലും ജില്ലയുടെ വിവിധ മേഖലകളിലുമുണ്ടായ അക്രമം ആര്‍.എസ്.എസ്-ബി.ജെ.പി മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന് ഇടതുമുന്നണി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചേറ്റുകുണ്ട്, കുതിരപ്പാടി, തട്ടുമ്മല്‍, കാട്ടുമാടം എന്നിവിടങ്ങളില്‍ നേരത്തെ പ്ലാന്‍ ചെയ്താണ് അക്രമം സംഘടിപ്പിച്ചത്. ചേറ്റുകുണ്ടില്‍ വനിതാ മതില്‍ തീര്‍ക്കാന്‍ വനിതകള്‍ എത്തും മുന്‍പെ റെയില്‍പാളത്തോട് ചേര്‍ന്ന ഉണങ്ങിയ പുല്ലില്‍ മുളക്‌പൊടി വിതറി തീയിട്ടു. റെയില്‍പാളത്തില്‍ നിന്നു കല്ലെടുത്താണ് വനിതകള്‍ക്കെതിരേ എറിഞ്ഞത്. കല്ലെറിഞ്ഞും ബോംബ് പൊട്ടിച്ചും വ്യാപക അക്രമമാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. വനിതകള്‍ക്കൊപ്പം പൊലിസിനെയും മാധ്യമപ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. കല്ലേറില്‍ രണ്ടു സ്ത്രീകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ സമനില തെറ്റിയ നിലപാടാണ് ഈ അക്രമങ്ങള്‍ക്കെല്ലാം പ്രചോദനം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് താമസിക്കുന്ന തൃക്കണ്ണാട് വനിതാമതിലിന് അണിനിരന്ന വനിതകളെ അസഭ്യം പറഞ്ഞതായും ഇടതുമുന്നണി നേതാക്കള്‍ ആരോപിച്ചു. അക്രമികള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അക്രമത്തിനു പ്രേരണ നല്‍കിയ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ നിയമനടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
നേരത്തെ ആര്‍.എസ്.എസ് കാസര്‍കോട് ഹിന്ദു സമാജോത്സവം സംഘടിപ്പിച്ചപ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ വന്നിരുന്നു. അയ്യപ്പജ്യോതി തെളിയിച്ചപ്പോഴും ജില്ലയില്‍ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ഇടതുമുന്നണി സമാധാനം നിലനിര്‍ത്താന്‍ പ്രയത്‌നിക്കുമ്പോഴാണ് ബി.ജെ.പി മനഃപൂര്‍വം കുഴപ്പമുണ്ടാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ രാജന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago
No Image

ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

National
  •  3 months ago