ജിഷ വധം; യുവാവ് പൊലിസ് കസ്റ്റഡിയില്‍
തൊടുപുഴ: പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ഇടുക്കി കഞ്ഞിക്കുഴി പൊലിസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ മേഖലകളില്‍ കടത്തിണ്ണകളില്‍ അന്തിയുറങ്ങി വന്ന മൂവാറ്റുപുഴ സ്വദേശി മണികണ്ഠന് ജോര്‍ജി(29)നെയാണ് കസ്റ്റഡിയിലെടുത്തത്.
വെണ്മണി മണിയാമ്പ്രയില് ടോമിയുടെ വീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ടോമിയുടെ വീട്ടിലെത്തിയ പൊലിസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം എല്ലാ പൊലിസ് സ്റ്റേഷനുകളിലേയ്ക്കും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ അയച്ചിരുന്നു. രേഖാ ചിത്രത്തിന് പുറമേയാണ് ചിത്രം നല്‍കിയിരുന്നത്. ഈ ചിത്രവുമായി രൂപസാദൃശ്യം തോന്നിയതാണ് ഇയാളെ പിടികൂടുവാന്‍ കാരണം. തുടര്‍ന്ന് ചിത്രം ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചു. അപസ്മാരരോഗിയായ താന്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ് പരിക്ക്പറ്റി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. കഞ്ഞിക്കുഴി സി.ഐ പി.എച്ച് ഷിജു, എസ്.ഐ ഇ.ജി സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."