എ.എസ്.ഐയെ ആക്രമിച്ച സംഭവം: ഒരാള്‍ കസ്റ്റഡിയില്‍
ബേക്കല്‍: പുതുവത്സര ദിനത്തില്‍ എ.എസ്.ഐയെ മാരകമായി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പൊലിസ് കസ്റ്റഡിയില്‍. പുതുവത്സര ദിന പുലര്‍ച്ചെ ഉദുമ കളനാട് കവലയില്‍ വച്ച് ഒരു സംഘം ആളുകളാണ് ബേക്കല്‍ എ.എസ്.ഐ ജയരാജനാണ് തലക്കും പുറത്തും വെട്ടേറ്റു മാരകമായി പരുക്കേറ്റത്.
പുലര്‍ച്ചെ മൂന്നോടെ പട്രോളിങ് നടത്തുകയായിരുന്ന എ.എസ്.ഐയും ജീപ്പ് ഡ്രൈവറും കളനാട് കവലയിലെത്തിയപ്പോള്‍ പാതക്ക് നടുവില്‍ മാര്‍ഗ തടസം സൃഷ്ടിച്ച് ഒരു സംഘം ആളുകള്‍ ആഘോഷിക്കുന്നത് കാണുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഇവരോടു പാതയില്‍ നിന്നു മാറി നില്ക്കാന് ആവശ്യപ്പെട്ടതോടെയാണ് സംഘം പൊലിസിനെ അക്രമിച്ചത്.
അക്രമത്തിനിടയില്‍ ഓടി രക്ഷപ്പെട്ട ജീപ്പ് ഡ്രൈവര്‍ വിവരം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലിസ് സംഭവ സ്ഥലത്തിയപ്പോള്‍ എ.എസ്.ഐ ചോരയില്‍ കുളിച്ചു പാതയില്‍ വീണു കിടക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജയരാജന് മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."