HOME
DETAILS

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു

  
backup
January 03 2019 | 06:01 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b4%bf-6

ബദിയഡുക്ക: വന്യമൃഗങ്ങള്‍ കാട് വിട്ടു നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. നേരത്തെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു. കുരങ്ങുകളും കാട്ടുപോത്തും കൂടാതെ മയില്‍, മുയല്‍, കീരി തുടങ്ങിയവ കര്‍ഷകന്റെ സ്വപ്നങ്ങള്‍ പിഴുതെറിഞ്ഞ് കൃഷി നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ കഴിയുകയാണ് കര്‍ഷകകുടുംബങ്ങള്‍.
ബദിയഡുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എന്‍മകജെ, മുളിയാര്‍ പഞ്ചായത്തുകളിലെ വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന അഡൂര്‍ പാണ്ടി, മയ്യള, ദേലംപാടി, ബെള്ളച്ചേരി, പാണൂര്‍, ഇരിയണ്ണി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വന്യമൃഗങ്ങള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ്. തെങ്ങ്, വാഴ, പച്ചക്കറികള്‍, നെല്‍കൃഷികള്‍ എന്നിവയെല്ലം കാട്ടുമൃഗങ്ങളാല്‍ നശിപ്പിക്കപ്പെടുന്നു.
കൂട്ടമായെത്തുന്ന കുരങ്ങന്മാര്‍ തെങ്ങുകളില്‍ കയറി ഇളനീരുകള്‍ പറിച്ചിടുകയും അടയ്ക്കാ കുലകളും വാഴക്കുലകളും കൊക്കോകളും നശിപ്പിക്കുമ്പോള്‍ മറ്റൊരു വശത്ത് കാട്ടുപന്നികളും കാട്ടുപോത്തുകളും നെല്‍കൃഷി, പച്ചക്കറി, കപ്പ കൃഷികള്‍ അപ്പാടെ നശിപ്പിക്കുന്നു. മയിലുകളുടെ ഭീഷണി നേരിടുന്നത് പപ്പായ, പച്ചക്കറി കര്‍ഷകരാണ്. വിത്ത് വിതച്ച് തൈ ആവുന്നതിനിടയില്‍ കൊത്തി നശിപ്പിക്കുകയാണ് പതിവ്. ഇതോടൊപ്പം അതിര്‍ത്തി പ്രദേശങ്ങളിലെ റബര്‍ മരങ്ങളും കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നതിനുവേണ്ടി കെട്ടുന്ന വേലികളും വലകളും തകര്‍ത്ത് കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
വന്യമൃഗങ്ങളുടെ ശല്യം കാരണം ചെറുകിട കര്‍ഷകരൊക്കെ കൃഷിയില്‍നിന്നു പിന്തിരിയുകയാണ്.
ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കൃഷി ആരംഭിച്ചവര്‍ക്കെല്ലം ഇപ്പോള്‍ തിരിച്ചടിയായി കൃഷി നഷ്ടകച്ചവടമായി മാറുമ്പോള്‍ കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണമില്ലാതെ അധികൃതരുടെ കനിവ് തേടുകയാണ് കര്‍ഷകര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago