തീപിടിത്തം: ഫ്‌ളാറ്റിലെ സാധനങ്ങളും വാഹനങ്ങളും കത്തിനശിച്ചു
കാസര്‍കോട്: എട്ടു നിലയുള്ള ഫ്‌ളാറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ സാധനങ്ങളും വാഹനങ്ങളും കത്തി നശിച്ചു. അഗ്നിശമനസേനയും പ്രദേശവാസികളും ചേര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. പുക ശ്വസിച്ച് ശ്വാസ തടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.
ലക്ഷങ്ങളുടെ നഷ്ടമാണ് തീപിടിത്തത്തില്‍ ഉണ്ടായത്. ഫഌറ്റിനകത്തെ സാധനങ്ങള്‍ക്ക് പുറമെ രണ്ടു കാറുകളും എട്ടു ഇരു ചക്ര വാഹനങ്ങളും കത്തി നശിച്ചു. ഇതിനു പുറമെ കെട്ടിടത്തിലെ വയറിങും കത്തി നശിച്ചു. അണങ്കൂരിലെ ഗ്രീന്‍ പാര്‍ക്ക് അപാര്‍ട്‌മെന്റിലാണ് ഇന്നലെ പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. വഹാബ്, അസീസ്, മുഹമ്മദ് ഹനീഫ, ഷരീഫ്, നവാസ് , ഖൈസ്, അഷ്‌റഫ്, കുന്നില്‍ അബൂബക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫഌറ്റുകളിലേക്ക് തീപടര്‍ന്ന് സാധന സാമഗ്രികള്‍ കത്തിനശിച്ചു.
അഹ്മദ് ഹനീഫയുടെ കെ .എല്‍ 14 കെ 9641 നമ്പര്‍ ഇയോണ്‍ കാര്‍, അബൂബക്കറിന്റെ കെ.എല്‍ 14 ടി 2066 ആള്‍ട്ടോ ആള്‍ട്ടോ കാര്‍, താഹിറയുടെ കെ.എല്‍ 14 എസ് 3017 നമ്പര്‍ സ്‌കൂട്ടര്‍, ഹനീഫയുടെ കെ.എല്‍ 14 എല്‍ 2519 നമ്പര്‍ സ്‌കൂട്ടര്‍, ഇബ്രാഹിമിന്റെ കെ എല്‍ 14 ഡബ്ല്യു 5118 നമ്പര്‍ സ്‌കൂട്ടര്‍, മുഹമ്മദ് ഷാഫിയുടെ കെ എല്‍ 14 വി 2701 നമ്പര്‍ സ്‌കൂട്ടര്‍, നവാസിന്റെ പുത്തന്‍ പള്‍സര്‍ ബൈക്ക്, വഹാബിന്റെ കെ എല്‍ 14 ഇ 5203 നമ്പര്‍ ബൈക്ക് എന്നിവയാണ് അഗ്‌നിക്കിരയായത്.
വിവരമറിഞ്ഞ് കലക്ടര്‍ ഡോ. ഡി. സജിത് ബാബു, കാസര്‍കോട് എ.എസ്.പി ഡി. ശില്‍പ സ്ഥലത്തെത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."