HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നത് പരീക്ഷപോലും ഉപേക്ഷിച്ച്
backup
January 07 2020 | 02:01 AM
ജനുവരി 11ന് രാവിലെ 11.05ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന നെട്ടൂരിലെ ആല്‍ഫാസെറീന്‍ ഫ്‌ളാറ്റിന്റെ 40മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഖദീജത്തുല്‍ ഖുബ്‌റ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ താമസിച്ചുപഠിക്കുന്ന വിദ്യാര്‍ഥികളെ ഫ്‌ളാറ്റ് പൊളിക്കല്‍ സാരമായി ബാധിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പ്രത്യാഘാതം ഭയന്ന് ഒന്‍പതാം തിയതി മുതല്‍ സ്ഥാപനം താല്‍ക്കാലികമായി അടച്ചിടുന്നതിനാല്‍ കുട്ടികളെല്ലാം സ്വന്തം വീടുകളിലേക്ക് പോകുകയാണ്.
വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ഇവര്‍ പരീക്ഷ ഉപേക്ഷിച്ചാണ് വീടുകളിലേക്ക് മടങ്ങുന്നത്. ലക്ഷദ്വീപ്, കോട്ടയം, ആലപ്പുഴ തുടങ്ങിയയിടങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ ആശ്രയ കേന്ദ്രമായ സ്ഥാപനത്തില്‍ നിരവധി വിള്ളലുകള്‍ ഇതിനോടകം വീണിട്ടുണ്ട്. രാത്രി ഫ്‌ളാറ്റിന്റെ ഭിത്തി പൊളിക്കുന്ന ശബ്ദം കാരണം പഠിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഇവിടെ മതപഠനംകൂടി നടത്തുന്നവിദ്യാര്‍ഥികള്‍ പറഞ്ഞു. പൊടികാരണം ഞങ്ങള്‍ക്കൊക്കെ ശ്വാസംമുട്ടലാണ്. കണ്ണുകളൊക്കെ ചുമന്നുവരുന്ന അവസ്ഥയാണെന്നും എട്ടാംക്ലാസ് വിദ്യാര്‍ഥികളായ ഫാറൂഖ്, ഷിയാസ്, ഖൈസ് എന്നിവര്‍ പറഞ്ഞു.
ഞങ്ങള്‍ക്കൊപ്പം പഠിക്കുന്ന ഇല്യാസ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഫ്‌ളാറ്റിന്റെ ഭിത്തികള്‍ പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ വീട്ടിലേക്ക് മടങ്ങി. ഞങ്ങളുടെ പഠനമുറിയിലും ഭക്ഷണം കഴിക്കുന്ന മുറിയിലും ഉസ്താതിന്റെ മുറിയിലുമൊക്കെ വിള്ളല്‍ വീണിട്ടുണ്ട്. വെള്ളം കലങ്ങിക്കിടക്കുന്നതിനാല്‍ തുണിഅലക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
വൈകുന്നേരം സമയം കിട്ടുമ്പോഴൊക്കെ ഫ്‌ളാറ്റിനോട് ചേര്‍ന്നുള്ള കടവില്‍ പോയിരുന്ന് വിദ്യാര്‍ഥികള്‍ വിശ്രമിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇവരാരും അങ്ങോട്ട് പോകാറില്ല. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അങ്ങോട്ട് നോക്കാറുപോലുമില്ലെന്നാണ് കുട്ടികള്‍ പറയുന്നത്.
താല്‍ക്കാലികമാണെങ്കിലും ഇവിടംവിട്ട് പോകുന്നതില്‍ എല്ലാവര്‍ക്കും സങ്കടമുണ്ട്. തിരികെ എപ്പോള്‍ വരുമെന്നൊന്നും ഒരു നിശ്ചയവുമില്ല. തിരിച്ചെത്തുമ്പോള്‍ സുരക്ഷിതമായി തങ്ങളെ കാത്തുനോക്കുന്ന ഈ സ്ഥാപനം ഉണ്ടാകുമോയെന്ന് ഒരുറപ്പും ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പൊളിച്ചുമാറ്റുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളൊന്നും പാലിക്കാതെയാണ് ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ നിലംപതിപ്പിക്കാന്‍ പോകുന്നതെന്ന ആക്ഷേപവും പരിസരവാസികള്‍ ഉയര്‍ത്തുന്നുണ്ട്. സ്‌ഫോടനത്തിനുമുന്‍പ് കെട്ടിടാവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം കുറയ്ക്കാന്‍ ഫ്‌ളാറ്റിന്റെ ഇടഭിത്തികള്‍ പൊളിച്ചുമാറ്റണമെന്നായിരുന്നു സാങ്കേതിക വിദഗ്ധ സംഘം കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം.
പൊളിച്ചുമാറ്റുന്ന മറ്റ് മൂന്ന് ഫ്‌ളാറ്റുകളും ഈ നിര്‍ദേശം ഏറെക്കുറെ പാലിച്ചിട്ടുണ്ടെങ്കിലും ആല്‍ഫാ സെറീന്റെ രണ്ട് ടവറിലും ഇടഭിത്തികള്‍ പൊളിച്ചുമാറ്റാത്ത ഫ്‌ളാറ്റുകളാണ് ഏറെയും.
ചില നിലകളിലാകട്ടെ മധ്യത്തില്‍ അലങ്കരിച്ചിരിക്കുന്ന ചില്ലുകളും എടുത്തുമാറ്റിയിട്ടില്ല. പൊളിച്ചുമാറ്റിയ ഇടഭിത്തികളുടെ അവശിഷ്ടങ്ങള്‍ സ്‌ഫോടനം നടക്കുന്നതിന് മുന്‍പ്തന്നെ പരിസരത്തുനിന്ന് നീക്കംചെയ്യണമെന്നുണ്ടെങ്കിലും ഇവയും പൂര്‍ണമായി മാറ്റിയിട്ടില്ല. ഇടഭിത്തികളൊന്നും നീക്കാതെ സ്‌ഫോടനം നടക്കുമ്പോള്‍ പരിസരത്തെ വീടുകളെയും സ്ഥാപനത്തെയുമൊക്കെ അത് എത്രത്തോളം ബാധിക്കുമെന്ന ആശങ്കയിലാണ് ഖദീജത്തുല്‍ ഖുബ്‌റ ഇസ്‌ലാമിക് കോംപ്ലക്‌സിലെ വിദ്യാര്‍ഥികള്‍ അടക്കമുള്ള പരിസരവാസികള്‍.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."