മതനിയമങ്ങള്‍ വളച്ചുകെട്ടില്ലാതെ പറയും: അബ്ദുറഹ്മാന്‍ ഫൈസി
കണ്ണൂര്‍: മതനിയമങ്ങള്‍ വളച്ചുകെട്ടില്ലാതെ നട്ടെല്ല് നിവര്‍ത്തി പറയാന്‍ സമസ്തയെന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിട്ടുണ്ടെന്നും അത് അന്ത്യനാള്‍ വരെ തുടരുമെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി. ഏതെങ്കിലും ഭൗതിക സ്ഥാനത്തുള്ളവരുടെ അഭിഷേകം കൊണ്ടോ ഭീഷണി കൊണ്ടോ മതനിയമങ്ങള്‍ പറയുന്നതില്‍നിന്നു സമസ്ത പിന്തിരിയില്ല. പിലാത്തറ ചുമടുതാങ്ങിയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പയ്യന്നൂര്‍ മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തക്ക് എതിരെയുള്ള പ്രസ്താവനകളും പ്രസംഗങ്ങളും രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും നിയന്ത്രിക്കണം. അല്ലാത്തപക്ഷം അതിനു കനത്ത വില നല്‍കേണ്ടി വരുമെന്നും അബ്ദുറഹ്മാന്‍ ഫൈസി പറഞ്ഞു.
സക്കരിയ ദാരിമി അധ്യക്ഷനായി. അബ്ദുസമദ് മുട്ടം പദ്ധതി വിശദീകരിച്ചു. എസ്.കെ.എം.എം.എ കലണ്ടര്‍ വി.പി.പി ഹമീദ് സലാം മൗലവിയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡയറി എന്‍.പി മൊയ്തീന്‍ ഹാജി അസീസ് ഫൈസിക്കും നല്‍കി ഉദ്ഘാടനം ചെയ്തു.
മേഖലാ എന്‍ട്രി ഫോറം മുസ്തഫ കൊട്ടിലയില്‍ നിന്ന് ഹസന്‍ കുഞ്ഞി പിലാത്തറ ഏറ്റുവാങ്ങി. അബുകോയ ഫൈസി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.
ഹനീഫ യമാനി, അബ്ദുല്ല റഷാദി, ഒ.ടി അസീസ് മൗലവി, സലാം മൗലവി, ഗഫൂര്‍ മൗലവി, മൊയ്തീന്‍ ഹാജി മാടായി, ത്വയ്യിബ് അഷ്‌റഫി, യൂസഫ് ഹാജി, സിബി അബ്ദുല്‍ഖാദര്‍, ബഷീര്‍ പാലക്കോട്, പി.കെ മുസ്തഫ, കെ.പി അബ്ബാസ്, സാജിദ് ഫൈസി, ലുഖ്മാന്‍ അസ്അദി, മൊയ്തീന്‍കുഞ്ഞി മൗലവി, അബ്ദുല്‍കരീം ഫൈസി, ഹംസ മൗലവി, അഷ്‌റഫ് ആലക്കാട്, ഷഫീഖ് അസ്അദി, അഷ്‌റഫ് മുതുകുട സംസാരിച്ചു.
തളിപ്പറമ്പ് മേഖല യോഗം അബ്ദുസമദ് മുട്ടം ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. ഡയറി വിതരണോദ്ഘാടനം സക്കരിയ ദാരിമിയും കലണ്ടര്‍ വിതരണോദ്ഘാടനം സലാം പെരുമളാബാദും നിര്‍വഹിച്ചു.
കീര്‍ത്തി അബ്ദുല്ല ഹാജി, സി.കെ റഫീഖ്, അബ്ദുറഹ്മാന്‍ യമാനി, കെ. അബ്ദുല്ല, മുസ്തഫ സഅദി, ഫിര്‍ദൗസ് ഫൈസി ഇര്‍ഫാന, ഹാരിസ് അസ്ഹരി, സുബൈര്‍ അരിയില്‍, അഷ്‌റഫ് ഫൈസി കരുവഞ്ചാല്‍, ഇസ്മായില്‍ ദാരിമി, മുബാറക്ക് മിസ്ബാഹി, അനസ് അസ്അദി, ഹുസൈന്‍ ബാഫഖി തങ്ങള്‍, മുത്തലിബ് നൂറാനി, ഷഫീഖ് ദാരിമി, അബ്ദുസമദ്, കെ.ടി അഷ്‌റഫ്, അഷ്‌റഫ് ദാരിമി, ശരീഫ് ഫൈസി, സലാം പെരുമളാബാദ്, നസീര്‍ ദാരിമി, റസാഖ് നിസാമി, സക്കരിയ ദാരിമി, ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, സുബൈര്‍ അരിയില്‍, മുബാറക്ക് മിസ്ബാഹി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."