HOME
DETAILS

ഗവര്‍ണര്‍ സര്‍ സി.പിയുടെ ചരിത്രം പഠിക്കണം: കെ. മുരളീധരന്‍

  
backup
January 07 2020 | 02:01 AM

%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

 

 


തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറയുന്ന ഗവര്‍ണര്‍ മുറിമൂക്കുമായി നാടുവിട്ട സര്‍ സി.പിയുടെ ചരിത്രം പഠിക്കണമെന്ന് കെ. മുരളീധരന്‍ എം.പി. വംശവെറിയുടെ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, യു.പി സര്‍ക്കാരിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഉലമ സംയുക്തവേദി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചും രാപ്പകല്‍ സമരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണറുടെ താമസം രാജ്ഭവനിലും ജോലി ഒഴിഞ്ഞുകിടക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ കസേരയിലുമാണെന്നും അദ്ദേഹം ആരോപിച്ചു. 1959ലെ വിമോചന സമരകാലത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട സമയത്തുപോലും ഗവര്‍ണര്‍മാര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇന്ന് കേന്ദ്രം പാസാക്കുന്ന നിയമം അനുസരിപ്പിക്കാന്‍ ബാധ്യസ്ഥനാണെന്ന് പറയുന്ന ഗവര്‍ണര്‍ ജനങ്ങളെ അനുസരിപ്പിക്കാന്‍ ആരാണ്.
പൗരത്വ നിയമം നടപ്പാക്കിയില്ലെങ്കില്‍ ഊതിത്തെറിപ്പിച്ചു കളയുമെന്നുള്ള ഭീഷണിയൊക്കെ കൈയില്‍ വച്ചാല്‍മതിയെന്നും ഈ കരിനിയമം അറബിക്കടലിലെറിയും വരെ പോരാട്ടവീഥിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിന് മുന്നില്‍നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഉലമ സംയുക്ത സമിതി ചെയര്‍മാന്‍ എസ്. അര്‍ഷദ് അല്‍ ഖാസിമി കല്ലമ്പലം അധ്യക്ഷനായ രാജ്ഭവന്‍ ധര്‍ണയില്‍ വിഴിഞ്ഞം സഈദ് മൗലവി, അബ്ദുഷുക്കൂര്‍ അല്‍ ഖാസിമി, സി.പി മുഹമ്മദ് ബഷീര്‍, മുജാഹിദ് ബാലുശ്ശേരി, ഷഹീര്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, കരമന അശ്‌റഫ് മൗലവി, ശിഫാര്‍ കൗസരി, അബ്ദുറഹ്മാന്‍ സഖാഫി സംസാരിച്ചു.
ഉലമ സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ അര്‍ഷദ് മുഹമ്മദ് നദ്‌വി സ്വാഗതം പറഞ്ഞു. ഉച്ചയ്ക്ക് മൂന്നു മുതല്‍ തുടങ്ങിയ രാപ്പകല്‍ ധര്‍ണ ഇന്ന് രാവിലെ പത്തിന് അവസാനിക്കും.

നിയമം പിന്‍വലിക്കുംവരേ
സമരമുഖത്തുണ്ടാകും: മുസ്‌ലിം ലീഗ്

മലപ്പുറം: കേരളത്തിനകത്തും പുറത്തും പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ശക്തമായ പ്രക്ഷോഭം കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ മാത്രം ശക്തമാണെന്നും നിയമം പിന്‍വലിക്കുംവരെ സമരമുഖത്തുണ്ടാവുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിംലീഗ് രാഷ്ട്രീയകാര്യ സമതി ചെയര്‍മാന്‍ പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഉന്നതാധികാരസമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ മതേതര മനസ് ഈ നിയമത്തിനെതിരേ ഒറ്റക്കെട്ടായാണ് പ്രതിഷേധമുയര്‍ത്തുന്നത്.
ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍നിന്നുപോലും ഉയര്‍ന്ന പ്രതിഷേധം കേന്ദ്രത്തിന് പതര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. യു.പിയില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ സമരം അണയരുത്, നിയമം പിന്‍വലിക്കുംവരെ തുടരണം. സ്വാതന്ത്ര്യത്തിനുശേഷം രാജ്യംകണ്ട ഏറ്റവും വലിയ വിദ്യാര്‍ഥി മൂവ്‌മെന്റാണ് രാജ്യത്തുയര്‍ന്ന് വന്നത്. ഈ സമരങ്ങളെ തുടക്കത്തിലെ നുള്ളിക്കളയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജെ.എന്‍.യുവില്‍ മുഖമൂടിയണിഞ്ഞെത്തിയവര്‍ നടത്തിയ അതിക്രമങ്ങള്‍ അപലപനീയമാണ്.
ഫീസ് വര്‍ധനവിനെതിരേ ശക്തമായ സമരമാണ് ജെ.എന്‍.യുവില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അക്രമകാരികള്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുസ്‌ലിംലീഗിന്റെ നേതാക്കള്‍ ഡല്‍ഹിയിലെത്തി വിദ്യാര്‍ഥി നേതാക്കളുമായി സംസാരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള സമരമാണിത്. ഇന്ത്യയുടെ അഖണ്ഡതയോളം പ്രധാനപ്പെട്ടതാണ് നമ്മുടെ ഭരണഘടനയും. ഇന്ന് മതം, നാളെ ഭാഷ, ദേശം എന്നീ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ളതല്ല രാഷ്ട്രം.
രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടംവരുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ നിയമത്തിനെതിരേ മുസ്‌ലിംലീഗ് ഒറ്റക്കും മതേതരകക്ഷികളുമായി ചേര്‍ന്നും ശക്തമായ പ്രക്ഷോഭപരിപാടികളാണ് സംഘടിപ്പിച്ചത്.
യു.ഡി.എഫ് നേതൃത്വം നല്‍കുന്ന പ്രതിഷേധ മഹാസംഗമം 18ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്നുണ്ട്. കപില്‍സിബലുള്‍പ്പടെയുള്ള ദേശീയ നേതാക്കളും യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കളടക്കം ഈ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.
ഇതുവരെയുള്ള പ്രക്ഷോഭങ്ങള്‍ സംബന്ധിച്ചും ഭാവിപരിപാടികള്‍ സംബന്ധിച്ചും യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി സംസാരിക്കും.
മലപ്പുറം മുസ്‌ലിംലീഗ് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നതാധികാര സമിതി അംഗങ്ങളും നിയമസഭാ അംഗങ്ങളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago