വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പരുക്കേറ്റ് ആശുപത്രിയില്‍
ചെറുപുഴ: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പരുക്കേറ്റ് ആശുപത്രിയില്‍. പാക്കഞ്ഞിക്കാട് അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ കയറി പിടിക്കാന്‍ ശ്രമിച്ച അനീഷ് എന്ന കുര്യനാണ് (35) പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേല്‍ക്കുകയായിരുന്നു.ചിറ്റാരിക്കാല്‍ നല്ലോമ്പുഴ പാവല്‍ സ്വദേശിയാണ് ഇദ്ദേഹം. മുന്‍പ് ഈ പ്രദേശത്ത് ഇയാള്‍ വാടകയ്ക്കു താമസിച്ചിരുന്നു. ഭാര്യയും മകനും മകളുമടങ്ങുന്ന തന്റെ വീട്ടില്‍ അര്‍ധരാത്രിയില്‍ കയറി വന്ന് ഭാര്യയെയും മകളെയും കയറി പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തങ്ങള്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി ഓടി രക്ഷപെടുകയാണുണ്ടായത് എന്ന് കുടുംബനാഥന് പറയുന്നു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പാക്കഞ്ഞിക്കാട് റോഡരികില്‍ കണ്ട കുര്യനെ ഓട്ടോ ഡ്രൈവര്‍മാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."