'സമൂഹത്തെ ലഹരിവിമുക്തമാക്കാന്‍ ബോധവല്‍ക്കരണം'
തിരുവനന്തപുരം: ലഹരിയുടെ ഉപയോഗത്തില്‍നിന്നു സമൂഹത്തെ മോചിപ്പിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എക്‌സൈസ് വകുപ്പിന് അനുവദിച്ച 19 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് തിരുവനന്തപുരം എക്‌സൈസ് ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലഹരിയുടെ അതിപ്രസരത്തില്‍നിന്നു പൊതുസമൂഹത്തെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ട്. വിപുലമായ ബോധവല്‍ക്കരണ പരിപാടിയിലൂടെ ഘട്ടംഘട്ടമായുള്ള മദ്യവര്‍ജനമാണ് സര്‍ക്കാര്‍ ലക്ഷ്യം. വിദ്യാര്‍ഥികളെയും വിവിധ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ബൃഹത്തായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ നിന്നു സമൂഹത്തെ പൂര്‍ണമായി മോചിപ്പിക്കണം. നിയമവിരുദ്ധമായ ലഹരി ഉപയോഗത്തിനും വില്‍പനയ്ക്കും എതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ്‌സിങ് അധ്യക്ഷനായി. അഡി.എക്‌സൈസ് കമ്മിഷനര്‍ ജീവന്‍ബാബു, ജോയിന്റ് കമ്മിഷനര്‍ മുഹമ്മദ് സിയാദ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."