HOME
DETAILS
MAL
കൃഷ്ണയ്യര്‍ക്ക് സ്മാരകം: വി.എസ് മുഖ്യമന്ത്രിക്കു കത്തുനല്‍കി
backup
June 09 2016 | 20:06 PM
തിരുവനന്തപുരം: അന്തരിച്ച ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ സ്മാരക നിര്‍മാണത്തിനാവശ്യമായ സ്ഥലം അനുവദിക്കണമെന്ന് കാണിച്ച് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. എറണാകുളത്തെ 'ശാരദാ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന് ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് ' നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വി.എസ് കത്തുനല്‍കിയത്.
ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്മാരക നിര്‍മാണത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള അഞ്ചുസെന്റ് സ്ഥലം തികച്ചും അപര്യാപ്തമാണെന്നും ചുരുങ്ങിയത് 20 സെന്റ് സ്ഥലമെങ്കിലും ലഭ്യമാക്കണമെന്നുള്ള ഫൗണ്ടേഷന്റെ ആവശ്യം കത്തില്‍ ചൂണ്ടിക്കാണിച്ചു. കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിനോട് ചേര്‍ന്നുള്ള 20 സെന്റ് സ്ഥലം ഈ ആവശ്യത്തിലേക്കായി വിട്ടുനല്‍കുന്ന കാര്യം പരിഗണിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."