കെ.എസ്.ടി.പി റോഡില്‍ വാഹനാപകടങ്ങള്‍ കൂടുന്നു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡ് തുറന്ന് കൊടുത്ത് ഒരുമാസത്തിനകം നടന്നതു നിരവധി അപകടങ്ങള്‍. റോഡ് ഔദ്യോഗികമായി തുറന്നുകൊടുക്കുന്നതിന് മുന്‍പ് തന്നെ വാഹന ഗതാഗതം തുടങ്ങിയതോടെ തന്നെ നിത്യേന റോഡില്‍ അപകടങ്ങളും പതിവുകാഴ്ചയാവുന്നു. കഴിഞ്ഞ നവംമ്പര്‍ 24നു മന്ത്രി ജി. സുധാകരനാണു റോഡ് ഉദ്ഘാടനം നടത്തിയത്. കഴിഞ്ഞദിവസം കാറപകടത്തില്‍ മുന്‍ പ്രധാനധ്യാപകന്‍ വി.വി നാരായണന്‍കുട്ടി കൂടി മരിച്ചതോടെ നവീകരിച്ച കെ.എസ്.ടി.പി റോഡില്‍ 14 ജീവനുകളാണ് ഇതിനകം പൊലിഞ്ഞത്.
ഗതാഗതവകുപ്പും റോഡ് കരാറുകാരും കാണിക്കുന്ന നിസംഗതയും അലംഭാവവുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്നാണു നാട്ടുകാര്‍ കുറ്റപ്പെടുന്നത്. ഒരാഴ്ച മുന്‍പും ഇപ്പോള്‍ അപകടം നടന്ന സ്ഥലത്തിനു സമീപത്ത് കാറിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടിരുന്നു. ഇതോടൊപ്പം റോഡപകടം കാരണം വൈകല്യം സംഭവിച്ച ഏഴുപേര്‍ നിലവില്‍ കിടപ്പ് രോഗികളാണ്. ഇടയ്ക്കിടെയുള്ള റോഡപകട മരണം കാരണം ഈ റൂട്ടിലെ ജനങ്ങളാകെ ഭീതിയിലാണ്. ഗതാഗത വകുപ്പ് അധികൃതര്‍ക്കും സ്ഥലം എം.എല്‍.എയ്ക്കും നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നെങ്കിലും ജനങ്ങളുടെ പരാതികള്‍ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാണെന്നാണ് അധികൃതരുടെ അവകാശം. എന്നാല്‍ ഈ റൂട്ടില്‍ അമിതവേഗം നിയന്ത്രിക്കാന്‍ ഡിവൈഡറോ കാമറയോ ഇനിയും സ്ഥാപിച്ചിട്ടില്ല. അതിനിടെ ടാങ്കര്‍ ലോറിയടക്കമുള്ള ചരക്കുവാഹനങ്ങള്‍ ഭൂരിഭാഗവും ഇപ്പോള്‍ നവീകരിച്ച റോഡ് വഴിയാണു കടന്നുപോകുന്നത്. ഇതുകാരണം രാത്രി കാലത്ത് പോലും റൂട്ടില്‍ വന്‍ വാഹന പെരുപ്പമായിട്ടും വേഗത കുറയ്ക്കുന്നതിന് ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. അധികൃതരുടെ നിസംഗതയ്‌ക്കെതിരെ റോഡ് ഉപരോധമടക്കമുള്ള സമരത്തിനു തയാറെടുക്കുകയാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."