ദേശീയപാതയില്‍ പകലും മാലിന്യം തള്ളുന്നു; നോക്കുകുത്തിയായി അധികൃതര്‍
പാപ്പിനിശ്ശേരി: നിര്‍ഭയമായി ഏതുസമയവും പാപ്പിനിശ്ശേരി ദേശീയപാതയ്ക്കരികില്‍ മാലിന്യവും തള്ളാവുന്ന അവസ്ഥയുണ്ടായിട്ടും അധികാരികള്‍ നോക്കുകുത്തിയായി തുടരുന്നു. ഇന്നലെ ഉച്ചയ്ക്കു 1.30 ഓടെ ടിപ്പര്‍ ലോറിയില്‍ എത്തിച്ച മാലിന്യങ്ങള്‍ പൂര്‍ണമായി പാതയ്ക്കരില് തള്ളി.
തള്ളുന്ന മാലിന്യങ്ങളില്‍ കക്കൂസ് മാലിന്യവും ആശുപത്രി മാലിന്യങ്ങളും ഉള്‍പ്പെടും. ഇതുകൂടാതെ പഴയവീട് പൊളിച്ചുണ്ടാകുന്ന പാഴ്വസ്തുക്കള് അടക്കമുള്ള മാലിന്യങ്ങളും യഥേഷ്ടമാണ് ഇവിടെ തള്ളുന്നത്. പാപ്പിനിശേരി ദേശീയ പാതയില്‍ മലിന്യം അനധികൃതമായി ഒരുശാപം പോലെ ദിനംപ്രതി തള്ളി കുമിഞ്ഞ് കൂടുകയാണ്. പഞ്ചായത്തിന്റെ കീഴില്‍ പ്രദേശത്ത് സി.സി.ടി.വി കാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കുമെന്നു പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം ചെയ്തെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
പൊലിസും പൊതുമരാമത്ത് വകുപ്പും പുറംതിരിഞ്ഞിരിക്കുന്ന അവസ്ഥ തുടര്‍ക്കഥയാവുകയാണ്. യാതൊരും നിയന്ത്രണവുമില്ലാതെയാണു രാവും പകലും പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."