ഇനി അണുബോംബുണ്ടാക്കാം!
തെഹ്റാന്: തങ്ങളുടെ ഉന്നത സൈനിക കമാന്‍ഡറെ യു.എസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വന്‍ശക്തി രാഷ്ട്രങ്ങളുമായി 2015ലുണ്ടാക്കിയ ആണവകരാറില്‍ നിന്ന് പിന്മാറുന്നതായി ഇറാന്. അതേസമയം ഉപരോധം പിന്‍വലിക്കുകയാണെങ്കില്‍ കരാറിലേക്ക് തിരിച്ചുവരാന്‍ സന്നദ്ധമാണെന്നും ഇറാന് അറിയിച്ചിട്ടുണ്ട്.
ആണവോര്ജനിലയങ്ങളില് നിന്ന് വൈദ്യുതിക്കാവശ്യമായ ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ യുറേനിയം സമ്പുഷ്ഠീകരണം അഞ്ചു ശതമാനം ഉയര്‍ത്തുമെന്നാണ് ഇറാന് പ്രഖ്യാപിച്ചിട്ടുള്ളത്.
എന്നാല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി മുമ്പത്തെ പോലെ സഹകരിക്കുമെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇറാന് നിലപാട് പുനപ്പരിശോധിക്കണമെന്ന് ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന് എന്നിവ ആവശ്യപ്പെട്ടു.
യു.എസ് 2018ല്‍ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കരാറിലൊപ്പുവച്ച റഷ്യ, ചൈന, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ ഉപരോധത്തെ തുടര്‍ന്ന് സാമ്പത്തിക ഞെരുക്കത്തിലായ ഇറാന് എണ്ണ വില്ക്കാന് സൗകര്യമുണ്ടാക്കിത്തരണമെന്നും അല്ലാത്തപക്ഷം ആണവകരാറില്‍ നിന്ന് പടിപടിയായി പിന്മാറുമെന്നും ഇറാന് മുന്നറിയിപ്പു നല്‍കിയിരുന്നു.
തുടര്‍ന്ന് കരാറിലെ ചില വ്യവസ്ഥകള്‍ ലംഘിക്കുകയും യുറേനിയം സമ്പുഷ്ഠീകരണം പുനരാരംഭിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."