HOME
DETAILS
MAL
അധികാരികളുടെ പിന്തുണയോടെ: ഉവൈസി
backup
January 07 2020 | 03:01 AM
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖം മൂടി ആക്രമണം നടത്തിയവര്‍ക്ക് എല്ലാ പിന്തുണയും അധികാരികള്‍ നല്കിയെന്നതില് യാതൊരു സംശയവും ഇല്ലെന്ന് ഉവൈസി പറഞ്ഞു. അവര്‍ക്ക് സുരക്ഷിതമായി വഴിയൊരുക്കികൊടുക്കുന്ന പൊലിസിന്റെ ഒരു വീഡിയോ കണ്ടുവെന്നും അത് വളരെ ഗൗരവമായ കാര്യമെന്നും ഉവൈസി കൂട്ടി ചേര്‍ത്തു.
'ഈ ആക്രമണത്തില്‍ ഞാന്‍ അപലപിക്കുന്നു. ഈ ആളുകള്‍ക്ക് അക്രമം നടത്താന്‍ അനുമതി നല്‍കിയത് അധികാരികളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭീരുക്കളെപോലെ മുഖം മൂടിയ ഇവര്‍ക്ക് ജെ.എന്‍.യുവില്‍ ഇരുമ്പുദണ്ഡുകളും വടികളുമായി പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതില്‍ അത്യന്തം ഗൗരവമേറിയ കാര്യം ഇവര്‍ക്ക് സുരക്ഷിതമായി വഴിയൊരുക്കി കൊടുക്കുന്ന പൊലിസിന്റെ വീഡിയോ കാണാനിടയായി എന്നതാണ്.' ഉവൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."