HOME
DETAILS

പിണറായി സര്‍ക്കാര്‍ നടത്തുന്നത് വിശ്വാസാവഹേളനം: ഐ.സി ബാലകൃഷ്ണന്‍

  
backup
January 03 2019 | 06:01 AM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d

കല്‍പ്പറ്റ: പിണറായി സര്‍ക്കാര്‍ വിശ്വാസാവഹേളനം നടത്തി കേരള ജനതയെ വഞ്ചിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സ്ത്രീശാക്തീകരണത്തിന്റെ പേര് പറഞ്ഞ് വനിതാ മതില്‍ തീര്‍ത്ത പിണറായി സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ അയ്യപ്പനെതിരേയായിരുന്നു മതില്‍ തീര്‍ത്തത്.
ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സ്ത്രീകളെ നിരത്തിലിറക്കിയതെന്ന് പിണറായി പറയേണ്ടതുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ സ്ത്രീകളെയും, ആദിവാസി വിഭാഗങ്ങളെയും പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയുമാണ് മതിലിന് കൊണ്ടുപോയതെന്ന് അദ്ദേഹം ആരോപിച്ചു. വയോധികരുടെ പെന്‍ഷന്‍ പോലും പിടിച്ച് പറിച്ചാണ് പല സ്ഥലങ്ങളിലും മതിലിനാവശ്യമായ ധനസമാഹരണംപോലും നടത്തിയിട്ടുള്ളത്.
അങ്കണവാടി ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, സോഷ്യല്‍ ആനിമേറ്റേര്‍സ്, മെന്റല്‍ ടീച്ചേഴ്‌സ്, ട്രൈബല്‍ പ്രമോട്ടേഴ്‌സ് തുടങ്ങിയവരെ തൊഴിലില്‍ നിന്ന് പിരിച്ച് വിടും എന്ന് പറഞ്ഞ് ഭീഷണിപെടുത്തിയാണ് മതിലിന് പങ്കെടുപ്പിച്ചത്. ഇക്കാര്യത്തില്‍ പല ജീവനകാര്‍ക്കും അസംതൃപ്തിയും, അസന്തുഷ്ടിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനു വേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് മതില്‍ തീര്‍ത്തത് എന്നുപോലും പറയാന്‍ അറിയാത്തവരെ കൊണ്ടാണ് മതിലില്‍ നിര്‍ത്തിയതെന്നും ഡി.സി.സി പ്രസിഡന്റ് പത്രക്കുറുപ്പില്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് പിണറായി സര്‍ക്കാരും, പൊലിസും ഒത്താശ ചെയ്തതിലൂടെ നൂറ്റാണ്ടുകളായ അനുഷ്ഠാനങ്ങളെ അവഹേളിക്കുകയാണ് ചെയ്തത്. ഇതിന് ഇടത് സര്‍ക്കാര്‍ കേരളത്തില്‍ വലിയ വില തന്നെ ഭാവിയില്‍ നല്‍കേണ്ടിവരും. സാമൂഹിക മതസ്ഥാപനം തകര്‍ക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും, ഭരണപരാജയ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ മാറ്റിവിടാന്‍ മനപ്പൂര്‍വം ചെയ്യുന്നതാണിതെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു.
സര്‍ക്കാരും, ഇടത്പക്ഷവും സാധാരണ ജനവികാരത്തോടൊപ്പമാണോ, അതോ ആക്ടിവിസ്റ്റുകളുടെ ഒപ്പമാണോ എന്ന് തുറന്ന് പറയണം. ജനമനസുകളിലെന്നും പിണറായിയുടെ സ്ഥാനം കേരളം കണ്ട ഏറ്റവും വലിയ ജനവഞ്ചകനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റ: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിച്ച പൊലിസ് നടപടിയിലും, ഇടത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയങ്ങളില്‍ പ്രതിഷേധിച്ചും കല്‍പ്പറ്റ ടൗണില്‍ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.
ആര്‍.എസ്.എസ്-സി.പി.എം രഹസ്യ അജന്‍ഡയുടെ ഭാഗമായി വിശ്വാസികളെ ധ്രുവീകരിക്കുന്നതിന് വേണ്ടി നടത്തുന്ന ഗൂഡാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രകടനം നടത്തിയത്. റസാഖ് കല്‍പ്പറ്റ, കെ.കെ രാജേന്ദ്രന്‍, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, പ്രവീണ്‍ തങ്കപ്പന്‍, പി വിനോദ്കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ മഹേഷ്, വീരാന്‍കോയ, എം.ജി സുനില്‍കുമാര്‍, ജിബിന്‍, നിധിന്‍ എമിലി നേതൃത്വം നല്‍കി.
സുല്‍ത്താന്‍ ബത്തേരി: ശബരിമല പുനഃപരിശോധനാ ഹരജി കോടതിയുടെ പരിഗണനക്കിരിക്കുന്ന സമയത്ത് പൊലിസും സര്‍ക്കാരും ഒളിവില്‍ പാര്‍പ്പിച്ചിരുന്ന രണ്ടു സ്ത്രീകളെ തലയില്‍ മുണ്ടിട്ട്, വേഷം മാറ്റിച്ച് നിര്‍ബന്ധിച്ച് ആചാരലംഘനം നടത്തിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ വിശ്വാസി സമൂഹത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കോടികള്‍ മുടക്കി പണിത വനിതാ മതില്‍ നിരീശ്വര വാദികളായ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ വേണ്ടിയായിരുന്നോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ കേരള നവോഥാന നായകന്‍മാര്‍ക്ക് അപമാനാണെന്നും കേരളം കണ്ട ഏറ്റവും കഴിവുകെട്ട നീചനായ ഭരണാധികാരിയായി ചരിത്രം ഇദ്ദേഹത്തെ രേഖപ്പെടുത്തുമെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ രാജേഷ് കുമാര്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് കമ്മിറ്റി ഭാരവാഹികളായ പി.ടി മുത്തലിബ്, ശശി പന്നിക്കുഴി, റനീഷ് പി.പി, ധനേഷ് വാര്യര്‍, രോഹിത് ബോധി, ഷഫീഖ് അമ്പലവയല്‍, ജോമെറ്റ് മുള്ളന്‍ക്കൊല്ലി, മുസ്തഫ എറമ്പയില്‍, അജ്മല്‍ വെള്ളമുണ്ട, എബിന്‍ മുട്ടപ്പള്ളി, ഷഫീര്‍ പഴേരി, സനു രാജപ്പന്‍, ഷമീര്‍ ഷാഫി, പ്രിന്‍സ് കല്ലുപ്പാടി, അനൂപ് തൃക്കൈപ്പറ്റ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago