HOME
DETAILS

അഞ്ജു തെറിച്ചേക്കും; വി.ശിവന്‍കുട്ടി പരിഗണനയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ നിയമനങ്ങള്‍ അന്വേഷിക്കും

  
backup
June 09 2016 | 20:06 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81-%e0%b4%a4%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf-%e0%b4%b6-2

തിരുവനന്തപുരം: കായികമന്ത്രി ഇ.പി.ജയരാജനുമായുള്ള തര്‍ക്കത്തിനു പിന്നാലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അഞ്ജു ബോബി ജോര്‍ജിനെ നീക്കാന്‍ ആലോചന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ബോര്‍ഡ്, കോര്‍പറേഷനുകളുടെ പുനഃസംഘടനയോടൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സിലും പുനഃസംഘടിപ്പിക്കാനാണ് ഇടതുസര്‍ക്കാരിന്റെ നീക്കം.
അതേസമയം, മുന്‍ എം.എല്‍.എയും തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വി.ശിവന്‍കുട്ടിയെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നതായും സൂചനയുണ്ട്. പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഇതുസംബന്ധിച്ചു ശിവന്‍കുട്ടിയുടെ പ്രതികരണം.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിത്വത്തിലേക്കു നാമനിര്‍ദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കുമെന്നും ജനാധിപത്യരീതിയില്‍ കൗണ്‍സില്‍ ഉടച്ചുവാര്‍ക്കുമെന്നും കഴിഞ്ഞയാഴ്ച കായികമന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ പത്മിനി തോമസിന്റെ കാലാവധി പൂര്‍ത്തിയായതിനു പിന്നാലെ കായികമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രത്യേക താല്‍പര്യമെടുത്താണ് അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് നിയമിച്ചത്.
ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥകൂടിയായ അഞ്ജു മാസത്തില്‍ രണ്ടുതവണമാത്രമാണ് കൗണ്‍സില്‍ ആസ്ഥാനത്ത് വന്നുപോകുന്നത്. വിമാനയാത്ര ടിക്കറ്റിന്റെ തുക കൗണ്‍സിലാണ് നല്‍കിയിരുന്നത്.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അടിമുടി അഴിമതിക്കാരാണെന്നും ബംഗ്‌ളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നും ആയിരുന്നു കഴിഞ്ഞദിവസം അഞ്ജുവിനോടു കായികമന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം. ഇതുസംബന്ധിച്ച് അഞ്ജു മുഖ്യമന്ത്രി പിണറായി വിജയനോടു പരാതി പറഞ്ഞതോടെയാണു സംഭവം വിവാദമായത്.
എന്നാല്‍ അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും മുഖ്യമന്ത്രിയോടു പരാതിപ്പെട്ടതായി അറിയില്ലെന്നും ജയരാജന്‍ വിശദീകരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദവിയില്‍ മുഴുവന്‍ സമയവും സേവനം ആവശ്യമായിരിക്കേ അഞ്ജുവിന്റെ രീതിയോടു സംസ്ഥാന സര്‍ക്കാരിന് ഒട്ടും താല്‍പര്യമില്ല.
കസ്റ്റംസ് ജോലിക്കു പുറമേ ദേശീയ അത്‌ലറ്റിക് ക്യാംപിന്റെ കോ-ഓര്‍ഡിനേറ്ററുടെ ചുമതലയും അഞ്ജുവിനുണ്ട്. ഇതോടൊപ്പമാണ് ബംഗ്‌ളൂരുവില്‍ തന്റെ പേരില്‍ ആരംഭിച്ച അഞ്ജു ബോബിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ മേല്‍നോട്ട ചുമതലയും വഹിക്കുന്നത്.
ഇത്തരത്തില്‍ അഞ്ജു പൂര്‍ണമായും തിരക്കായതിനാല്‍ അവരെ മാറ്റണമെന്ന തീരുമാനത്തിലാണു സംസ്ഥാന കായിക വകുപ്പും.
അതേസമയം വിവാദങ്ങള്‍ക്കു പിന്നാലെ അഞ്ജു ബോബി ജോര്‍ജ് തന്റെ സഹോദരനെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വഴിവിട്ടു നിയമിക്കാന്‍ നീക്കം നടത്തി എന്ന ആരോപണം വീണ്ടും ശക്തമായി. തസ്തിക ആവശ്യപ്പെടുന്ന അടിസ്ഥാനയോഗ്യതപോലും ഇല്ലാതിരുന്നിട്ടും അഞ്ജുവിന്റെ സഹോദരനായ അജിത് മാര്‍ക്കോസിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയായി എണ്‍പതിനായിരത്തോളംരൂപ ശമ്പളത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനിടെയാണു സംസ്ഥാനത്തെ കായികതാരങ്ങളെ സ്വാധീനിച്ചു ബംഗ്‌ളൂരുവിലേക്കു കൊണ്ടുപോകാന്‍ അഞ്ജു ശ്രമിച്ചിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അടിയന്തരയോഗം ചേര്‍ന്നു പുതിയ നിയമനവും ധനവിനിയോഗവും അടക്കം മുപ്പത്തിയഞ്ചോളം അജന്‍ഡകള്‍ ധൃതിയില്‍ പാസാക്കിയെന്നും വിമര്‍ശനമുണ്ട്. ഈ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago