മതവിധിയുടെ പേരില്‍ പണ്ഡിതസഭയെ ക്രൂശിക്കുന്നത് പ്രതിഷേധാര്‍ഹം
കോഴിക്കോട്: ഓരോ മതാനുയായികള്‍ക്കും അവരുടെ മതമനുസരിച്ച് ജീവിക്കുവാനും മതവിധികള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും സ്വാതന്ത്ര്യം ഉണ്ടൈന്നിരിക്കെ കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മത വിധി പുറപ്പെടുവിച്ചതിന്റെ പേരില്‍ ഒരു മന്ത്രി പണ്ഡിതസഭയെ ആക്ഷേപിക്കുന്നതും തേജോവധം ചെയ്യുന്നതും പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രവര്‍ത്തകസമിതി യോഗം.
ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിം മുസ്ലിയാര് അധ്യക്ഷനായി. എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി ഉദ്ഘാടനം ചെയ്തു.
പി. ഹസൈനാര്‍ ഫൈസി, ഒ.ടി അബ്ദുല്ല ഫൈസി, എ.കെ അബ്ദുറസാഖ് ദാരിമി, സി. അബ്ദുല്‍ ഹമീദ് ദാരിമി, സി.പി സലാം മൗലവി, കെ. കുഞ്ഞായിന്‍ മുസ്ലിയാര്, കെ. അബ്ദുല്‍ കരീം ബാഖവി, സി. സ്വാലിഹ് അസ്ഹരി, പി.എം നൗഷാദ് അസ്ഹരി, പി.കെ സാജിദ് ഫൈസി, പി.കെ മുസ്തഫ ദാരിമി, ആര്.വി സലാം മൗലവി, ഫൈസല്‍ ഫൈസി വടകര, എന്‍.കെ ബഷീര്‍ ദാരിമി, പി.എം അംജദ് ഖാന് റശീദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."