HOME
DETAILS

'മൈ ഡോര്‍ ഈസ് ക്ലോസ് ടു സി.എ.എ ഏജന്റ്‌സ് ' 

  
backup
January 07 2020 | 07:01 AM

my-door-clossed-to-c-a-a-agents
 
മുക്കം (കോഴിക്കോട്): പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ കാംപയിന്‍. 'മൈ ഡോര്‍ ഈസ് ക്ലോസ് ടു സി.എ.എ ഏജന്റ്‌സ് എന്ന ഹാഷ്ടാഗോടെ നടക്കുന്ന കാംപയിന് വന്‍ പ്രചാരണമാണ് ലഭിക്കുന്നത്.
രാജ്യത്തിന്റെ മതേതര പാരമ്പര്യം ശിഥിലമാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രചാരണം നടത്തുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരാരും വീട്ടിലേക്ക് വരേണ്ടതില്ലെന്നാണ് ഓരോരുത്തരും കാംപയിനിലൂടെ വ്യക്തമാക്കുന്നത്. ചിലര്‍ വീടുകള്‍ക്ക് മുന്‍പില്‍ 'എന്റെ വീട്ടില്‍ സംഘികള്‍ക്ക് പ്രവേശനമില്ല, പൗരത്വ നിയമം വിശദീകരിക്കാനായി ബി.ജെ.പിക്കാര്‍ ആരും വരേണ്ട' എന്ന് എഴുതിവയ്ക്കുക വരെ ചെയ്തിട്ടുണ്ട്. 
പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയ്‌ക്കെതിരേ രാജ്യത്ത് നടക്കുന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇതിനെതിരേ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, മത, സംസ്‌കാരിക സംഘടനാ നേതാക്കളുടെ വീടുകള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി കാംപയിന്‍ ആരംഭിച്ചത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയാല്‍ അവരോട് ചോദിക്കാനുള്ള ചോദ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  14 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago