HOME
DETAILS
MAL
സഊദിയുടെ നേതൃത്വത്തിൽ ചെങ്കടൽ-ഏദൻ തീരം സുരക്ഷക്കായി പുതിയ സഖ്യം
backup
January 07 2020 | 10:01 AM
റിയാദ്: ചെങ്കടലിന്റെയും ഗൾഫ് ഓഫ് ഏദൻ രാജ്യങ്ങളുടെയും സുരക്ഷക്കായി പുതിയ സഖ്യം നിലവിൽ വന്നു. എണ്ണകയറ്റുമതിക്കും മറ്റുമായി ഏറെ ഉപയോഗിക്കുന്ന ചെങ്കടലിലെ കപ്പൽ പാതകളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സഖ്യം. വിവിധ ഭാഗങ്ങളിൽ നിന്നും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് സഊദിയുടെ നേതൃത്വത്തിൽ ചെങ്കടൽ തീരങ്ങളിലെ രാജ്യങ്ങളെ ഏകോപിപ്പിച്ചു പ്രത്യേക കൂട്ടായ്‌മക്ക് രൂപം നൽകി സുരക്ഷ ശക്തമാക്കുന്നത്.
[caption id="attachment_805221" align="aligncenter" width="360"] വിദേശ കാര്യ മന്ത്രിമാരെ സൽമാൻ രാജാവ് സ്വീകരിക്കുന്നു.[/caption]
ചെങ്കടൽ തീരങ്ങൾ പങ്കിടുന്ന അറബ് രാജ്യങ്ങളായ സഊദി അറേബ്യ, ജോർദാൻ, സുഡാൻ, സൊമാലിയ, ജിബൂതി, ഈജിപ്‌ത്, യമൻ എന്നീ രാജ്യങ്ങളാണ് പുതിയ കൂട്ടായ്‌മയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാർ തിങ്കളാഴ്ച റിയാദിൽ ചേർന്നിരുന്നാണ് സഖ്യത്തിന് രൂപം നൽകിയിയത്. സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനു പുറമെ ചെങ്കടലിൽ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുകയാണ് സഖ്യത്തിന്റെ ലക്‌ഷ്യം.
നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെക്ക് ആവശ്യമായ പ്രകൃതി വാതക, എണ്ണ കയറ്റുമതിയുടെ പത്ത് ശതമാനവും കടന്നു പോകുന്ന കപ്പൽ പാതയായ ബാബ് അൽ മൻദബ് ഉൾക്കൊള്ളുന്നതാണ് ചെങ്കടൽ. ഇവിടെ സുരക്ഷാ സംവിധാനം ശക്തമാക്കിയില്ലെങ്കിൽ സാമ്പത്തിക മേഖലയിൽ ശക്തമായ നഷ്ടമായിരിക്കും ഉണ്ടാകുക. ഇതിനു പരിഹാരം കാണുന്നതിനാണ് പുതിയ സഖ്യം. മെഡിറ്ററേനിയൻ, ഇന്ത്യൻ മഹാസമുദ്രം, പസഫിക് എന്നിവ തമ്മിലുള്ള നിർണായക ഷിപ്പിംഗ് റൂട്ടിനെ ബാധിക്കുന്ന തരത്തിൽ ഇറാൻ പ്രവർത്തിക്കുമെന്ന ആശങ്ക ഉയർത്തിക്കൊണ്ട് മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായതോടെയാണ് പുതിയ തീരുമാനം.
മേഖലയിലെ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ വളരെയധികം ആഗ്രഹിക്കുന്നതായും പ്രാദേശികമായി മാത്രമല്ല ആഗോള സുരക്ഷയെ കുറിച്ചും ബോധവാന്മാരായിരിക്കണമെന്ന് യോഗത്തിന് ശേഷം സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള രാജകുമാരൻ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. 2018 ൽ പുതിയ സഖ്യത്തിനായി ചെങ്കടൽ തീരങ്ങൾ പങ്കിടുന്ന മേഖലയിലെ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഴു രാജ്യങ്ങൾ സഊദി തലസ്ഥാനമായ റിയാദിൽ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. ഇറാനെ നേരിടുന്നതിനായി പുതിയൊരു രാഷ്‌ട്രീയ കൂട്ടായ്മക്കാണ് സഊദി നേതൃത്വം നൽകുന്നതെന്ന് അന്ത്രാഷ്‍ട്ര മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ചെങ്കടലിന്റെയും ഗൾഫ് ഓഫ് ഏദൻ രാജ്യങ്ങളുടെയും സുരക്ഷക്കായി പുതിയ സഖ്യം നിലവിൽ വന്നു. എണ്ണകയറ്റുമതിക്കും മറ്റുമായി ഏറെ ഉപയോഗിക്കുന്ന ചെങ്കടലിലെ കപ്പൽ പാതകളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സഖ്യം. വിവിധ ഭാഗങ്ങളിൽ നിന്നും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് സഊദിയുടെ നേതൃത്വത്തിൽ ചെങ്കടൽ തീരങ്ങളിലെ രാജ്യങ്ങളെ ഏകോപിപ്പിച്ചു പ്രത്യേക കൂട്ടായ്‌മക്ക് രൂപം നൽകി സുരക്ഷ ശക്തമാക്കുന്നത്.
ചെങ്കടൽ തീരങ്ങൾ പങ്കിടുന്ന അറബ് രാജ്യങ്ങളായ സഊദി അറേബ്യ, ജോർദാൻ, സുഡാൻ, സൊമാലിയ, ജിബൂതി, ഈജിപ്‌ത്, യമൻ എന്നീ രാജ്യങ്ങളാണ് പുതിയ കൂട്ടായ്‌മയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാർ തിങ്കളാഴ്ച റിയാദിൽ ചേർന്നിരുന്നാണ് സഖ്യത്തിന് രൂപം നൽകിയിയത്. സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനു പുറമെ ചെങ്കടലിൽ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുകയാണ് സഖ്യത്തിന്റെ ലക്‌ഷ്യം.
നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെക്ക് ആവശ്യമായ പ്രകൃതി വാതക, എണ്ണ കയറ്റുമതിയുടെ പത്ത് ശതമാനവും കടന്നു പോകുന്ന കപ്പൽ പാതയായ ബാബ് അൽ മൻദബ് ഉൾക്കൊള്ളുന്നതാണ് ചെങ്കടൽ. ഇവിടെ സുരക്ഷാ സംവിധാനം ശക്തമാക്കിയില്ലെങ്കിൽ സാമ്പത്തിക മേഖലയിൽ ശക്തമായ നഷ്ടമായിരിക്കും ഉണ്ടാകുക. ഇതിനു പരിഹാരം കാണുന്നതിനാണ് പുതിയ സഖ്യം. മെഡിറ്ററേനിയൻ, ഇന്ത്യൻ മഹാസമുദ്രം, പസഫിക് എന്നിവ തമ്മിലുള്ള നിർണായക ഷിപ്പിംഗ് റൂട്ടിനെ ബാധിക്കുന്ന തരത്തിൽ ഇറാൻ പ്രവർത്തിക്കുമെന്ന ആശങ്ക ഉയർത്തിക്കൊണ്ട് മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായതോടെയാണ് പുതിയ തീരുമാനം.
മേഖലയിലെ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ വളരെയധികം ആഗ്രഹിക്കുന്നതായും പ്രാദേശികമായി മാത്രമല്ല ആഗോള സുരക്ഷയെ കുറിച്ചും ബോധവാന്മാരായിരിക്കണമെന്ന് യോഗത്തിന് ശേഷം സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള രാജകുമാരൻ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. 2018 ൽ പുതിയ സഖ്യത്തിനായി ചെങ്കടൽ തീരങ്ങൾ പങ്കിടുന്ന മേഖലയിലെ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഴു രാജ്യങ്ങൾ സഊദി തലസ്ഥാനമായ റിയാദിൽ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. ഇറാനെ നേരിടുന്നതിനായി പുതിയൊരു രാഷ്‌ട്രീയ കൂട്ടായ്മക്കാണ് സഊദി നേതൃത്വം നൽകുന്നതെന്ന് അന്ത്രാഷ്‍ട്ര മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."