വിലസുന്നത് അക്രമികള്‍, ഇരകളെ പ്രതികളാക്കുന്നു, ഐഷെ ഘോഷിനും 19 പേര്‍ക്കുമെതിരേ കേസെടുത്തു, ഇപ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലിസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു അക്രമത്തില്‍ വീഡിയോ തെളിവുകളുണ്ടായിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാത്ത ഡല്‍ഹി പൊലിസ് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിനും 19 പേര്‍ക്കുമെതിരേ കേസെടുത്തു. ജനുവരി നാലിന് സര്‍വീിസ് റൂം അലങ്കോലമാക്കിയെന്നും വാര്‍ഡനെ ആക്രമിച്ചുവെന്നുമാണ് കേസ്.
വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് സയന്‍സ് ലാബോറട്ടി സംഘം ഇന്നലെ കാംപസിലെത്തി പരിശോധന നടത്തി. ക്രൈബ്രാഞ്ച് സംഘവും പരിശോധന നടത്തുന്നുണ്ട്.
വീഡിയോ ഫൂട്ടേജില്‍ മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ് വെയറുപയോഗിച്ച് അക്രമികളെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് പോലിസ് അധികൃതര്‍ വ്യക്തമാക്കി.
ജെ.എന്‍.യുവിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലെ പ്രഫസര്‍ സി.പി ചന്ദ്രശേഖര്‍ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റാന്റിങ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു.
ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് നേരത്തെ ബോധ്യമായിരുന്നെന്നും പുതിയ സംഭവത്തോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യുവിലുണ്ടായ അക്രമം സിസ്റ്റത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. നമ്മള്‍ മറ്റൊരു ലോകത്തു ജീവിക്കുന്നു എന്ന തോന്നലാണ് ഇതിലൂടെ ഉണ്ടായത്. വിശ്വാസം നഷ്ടപ്പെട്ടൊരു സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ആക്രണണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ എന്നൊരു വിഭാഗം രംഗത്തുവന്നിരുന്നു. സംഘടനയുടെ നേതാവെന്ന് അവകാശപ്പെട്ട് പിങ്കി ചൗധരിയെന്നൊരാളാണ് മാധ്യമങ്ങള്‍ക്ക മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഉത്തരവാദിത്വം ഏറ്റെടുത്തത്. തങ്ങളുടെ ആളുകളാണ് ആക്രമണം നടത്തിയതെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പിങ്കി ചൗധരി പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ജെ.എന്‍.യു കാംപസില്‍ ഹിന്ദുവിരുദ്ധ, രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് ഹിന്ദുരക്ഷാ ദള്‍ നേതാവ് ഭൂപേന്ദ്ര തോമര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട് വീഡിയോയില്‍ പറഞ്ഞു. കമ്യൂണിസ്റ്റുകളുടെ ഹബ്ബാണ് ജെ.എന്‍.യു. അത്തരം ഹബ്ബുകള്‍ വച്ചുപൊറുപ്പിക്കാനാവില്ല. നമ്മുടെ രാജ്യത്തെയും മതത്തെയും അപമാനിക്കുന്നു. ഭാവിയില്‍ ആരെങ്കിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടാല്‍ മറ്റു സര്‍വകലാശാലകളിലും അക്രമം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത നടപടിയെ ആക്ടിവിസ്റ്റ് ജാവേദ് അക്്തര്‍ ചോദ്യം ചെയ്തു. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്ന് അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."