HOME
DETAILS
MAL
ബ്ലാക്ക്ലിസ്റ്റ്: കടുത്ത സമ്മര്‍ദവുമായി സഊദി
backup
June 09 2016 | 22:06 PM
ന്യൂയോര്‍ക്ക്: യമനിലെ സൈനികനീക്കത്തെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ സഊദിയെയും അംഗരാഷ്ട്രങ്ങളെയും ബ്ലാക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരേ സഊദി. ബ്ലാക്ലിസ്റ്റില്നിന്ന് ഉടന്‍ നീക്കംചെയ്യണമെന്നു സഊദിയും അംഗരാഷ്ട്രങ്ങളും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു. യമനില്‍ ഹൂത്തികള്‍ക്കെതിരേ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് അംഗരാഷ്ട്രങ്ങള്‍ നടത്തുന്ന സൈനികനീക്കത്തെ തുടര്‍ന്നായിരുന്നു യു.എന്‍ നടപടി. ഇവിടെ കുട്ടികളെ കൊന്നൊടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. 2015 മാര്‍ച്ചിലായിരുന്നു യമനില്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസൈന്യം നടപടികള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."