കേരളത്തില്‍ മൂന്നിടത്ത് ബി.ജെ.പി റാലികള്‍
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കേരളത്തില്‍ മൂന്നിടത്ത് റാലികള്‍ നടത്താന്‍ ബി.ജെ.പി തീരുമാനം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റാലി നടത്തുക. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കോഴിക്കോട്ട് നടക്കുന്ന റാലിയില്‍ പങ്കെടുപ്പിക്കാനാണ് ശ്രമം. പക്ഷേ, സംസ്ഥാന അധ്യക്ഷന്‍ ഇല്ലാത്ത സാഹചര്യത്തില്‍ റാലി നടത്തുന്നത് നല്ലതല്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഗ്രൂപ്പ് പോര് കാരണം സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനാകാത്ത സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്കായി ഇന്നലെയും സംസ്ഥാന കോര്‍കമ്മറ്റി യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
സുരേന്ദ്രന് പ്രസിഡന്റാകുന്നതിനെ ദേശീയ നേതൃത്വത്തിലുള്ളവരും അനുകൂലിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ പ്രസിഡന്റാകാന്‍ മറുഭാഗത്ത് വടംവലി നടത്തുന്ന കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള എം.ടി രമേശിനെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്താനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."