HOME
DETAILS
MAL
ജെ.എന്‍.യു വൈസ് ചാന്‍സലര്‍ രാജിവയ്ക്കണം: രാജീവ് ഗൗഡ
backup
January 07 2020 | 14:01 PM
കൊച്ചി: ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ നടന്ന അക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗവും രാജ്യസഭാ എം.പിയുമായ രാജീവ് ഗൗഡ.
സംഭവത്തില്‍ വി.സിക്കു പങ്കുണ്ടോയെന്ന് സംശയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഓരംപറ്റി നിന്നാല്‍ വി.സിക്ക് കുറ്റവാളികളെ കണ്ടെത്താനാകില്ല.രാജ്യത്തെ കാവിവല്‍ക്കരിക്കാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നത്. ആ പാഴ്സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന് ബി.ജെ.പി ധരിക്കേണ്ട. ഇവിടുത്തെ മതേതര മോദി-അമിത്ഷായുടെ അഹങ്കാരത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."