HOME
DETAILS
MAL
പണിമുടക്ക്: ടൂറിസം മേഖലയെ ഒഴിവാക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് മന്ത്രി
backup
January 07 2020 | 14:01 PM
തിരുവനന്തപുരം: തൊഴിലാളി യൂനിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍നിന്ന് വിനോദസഞ്ചാര മേഖലയെ ഒഴിവാക്കിയ തീരുമാനം സ്വാഗതാര്‍ഹമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ഇതേ ആവശ്യം ഉന്നയിച്ച് വിവിധ ഹോട്ടല്‍, ഹൗസ്ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകള്‍ ടൂറിസം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലില്‍നിന്നും പണിമുടക്കില്‍ നിന്നും ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത വിവിധ സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. പണിമുടക്കുന്ന എല്ലാവിഭാഗം തൊഴിലാളികളെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."