HOME
DETAILS

ഉടമസ്ഥതയില്ലാത്ത സ്വത്തുക്കള്‍

  
backup
January 03 2019 | 20:01 PM

udamasthath2546545641651

എം.കെ കൊടശ്ശേരി ഫൈസി
9846056024#

 

നമ്മുടെ പൊലിസ് സ്റ്റേഷനുകളുടെ പരിസരങ്ങളില്‍ തുരുമ്പുപിടിച്ചു നശിക്കുന്ന വാഹനങ്ങള്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും മുന്നില്‍ ഒരു ചോദ്യചിഹ്നം തന്നെയാണ്. വര്‍ഷങ്ങളായി അവ ദ്രവിച്ചു നശിക്കുകയാണ്. വാഹനത്തിന്റെ ഉപയോഗമില്ലെങ്കിലും ഇരുമ്പിന്റെ വിലയെങ്കിലും ലഭിക്കുമെങ്കില്‍ അത് വിറ്റു കാശാക്കലല്ലേ ബുദ്ധി?
പക്ഷെ പലരും ആ വശം ചിന്തിച്ചു കാണുന്നില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇക്കാര്യത്തില്‍ താല്‍പര്യമെടുക്കുന്നുമില്ല. ഇക്കാര്യം പറയുമ്പോള്‍ സമാനമായതോ അതിലേറെ ഗൗരവതരമോ ആയ മറ്റു ചില കാര്യങ്ങളും ഓര്‍മ വരുന്നു. അഥവാ നിയമക്കുരുക്കില്‍ കുടുങ്ങിയ നൂറ്റാണ്ടണ്ടുകള്‍ വരെ പഴക്കമുള്ള കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന ഭൂസ്വത്തുക്കള്‍ പല നാട്ടിലും കാണുന്നു. കാടുനിറഞ്ഞു കിടക്കുന്ന ഇവയുടെ കഥകള്‍ ആശ്ചര്യകരം തന്നെയാണ്. പല കേസുകളിലും തുടക്കമിട്ട അന്യായക്കാരും പ്രതികളും വക്കീലുമാരും യവനികയ്ക്കപ്പുറത്തേക്കു മറഞ്ഞിരിക്കും. പക്ഷെ തര്‍ക്കം പരമ്പരാഗതമായി തുടര്‍ന്നുകൊണ്ടേണ്ടയിരിക്കുന്നു. ഇത്തരം സ്വത്തുക്കളുടെ കാര്യത്തില്‍ കോടതിക്കു പുറത്തുവച്ചോ അകത്തുവച്ചോ അന്തിമ തീരുമാനം സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പാവങ്ങള്‍ക്കു വിതരണം ചെയ്യുകയോ അഥവാ ഒരു നിലപാടിലെത്താന്‍ കക്ഷികളെ നിര്‍ബന്ധിക്കുകയോ ചെയ്യാന്‍ സാധിക്കേണ്ടതാണ്. അത്തരം ഇടപെടലുകളെ ഒരാളും എതിര്‍ക്കുമെന്നു തോന്നുന്നില്ല.
നമ്മുടെ കോടതികള്‍ ഇക്കാര്യത്തില്‍ നിസഹായാവസ്ഥയിലാണെന്നാണ് തോന്നുന്നത്. ഏതായാലും നിയമവിദഗ്ധരുടെ സഹായത്തോടെ ഇത്തരം കേസുകളില്‍ കക്ഷിചേരുകയും പ്രശ്‌നം തീരുമാനിക്കുകയും ചെയ്യേണ്ടതാണ്. ചില കേസുകളില്‍ സ്ഥലം കൈമാറുമ്പോള്‍ അതിലേക്കുള്ള വഴികള്‍ ഉടമസ്ഥര്‍ തന്നെ അധീനത്തില്‍ വയ്ക്കുന്നതിന്റെ ഫലമായി വര്‍ഷങ്ങളോളം റോഡുകള്‍ ശോച്യാവസ്ഥയില്‍ തുടരുന്നുണ്ടണ്ടാവും. ഏതെങ്കിലും വ്യക്തികളെ ദ്രോഹിക്കാന്‍ വേണ്ടണ്ടിയാണ് പലരും ഇത്തരം വേലകള്‍ ഒപ്പിക്കുന്നത്. ഇതൊക്കെ വലിയ അഭിമാനമാണെന്നാണ് ചിലര്‍ കരുതുന്നത്. അങ്ങനെ പലരുടെയും ശാപം ഏറ്റുവാങ്ങേണ്ടണ്ട ഗതികേടിലാണ് തലമുറകള്‍ തന്നെ കഴിഞ്ഞുകൂടുന്നത്. വൃത്തിയുള്ള റോഡിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ തകര്‍ന്നുകിടക്കുന്ന ചില ഭാഗങ്ങള്‍ കാണാം. അതിന്റെ പിന്നില്‍ ചിലരുടെ ദുര്‍വാശിയാണുണ്ടണ്ടാവുക. ജനങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുന്നത് കാണുന്നതിനാല്‍ പലരും കഥയറിയാതെ ഇത്തരം സ്ഥലങ്ങള്‍ വാങ്ങുകയാണ് ചെയ്തിരിക്കുക.
കാര്‍ഷിക നാടായിരുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. കൃഷിയുമായി ബന്ധപ്പെട്ടു പ്രചരിച്ചിരുന്ന മലയാള മാസങ്ങളുടെ പേരുകള്‍ പോലും പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്. അതു മാത്രമല്ല നമ്മുടെ നാട്ടില്‍ ആറു മാസം വേനല്‍ക്കാലവും അത്ര തന്നെ വര്‍ഷക്കാലവുമാണെന്നാണ് പഴയ നിഗമനം. ഇന്നിപ്പോള്‍ അതും മാറി. മഴയുണ്ടെണ്ടങ്കില്‍ മഴക്കാലം. അല്ലെങ്കില്‍ വേനല്‍ക്കാലം എന്നതാണ് പുതിയ തലമുറയുടെ പ്രയോഗം.
അതിരിക്കട്ടെ. ജന്മി- കുടിയാന്‍ വ്യവസ്ഥ നിലവിലുണ്ടായിരുന്ന കാലത്ത് ആളുകള്‍ കൃഷിയിറക്കുന്നതില്‍ അതീവ തല്‍പരരായിരുന്നു. എന്നാല്‍ തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ നിലവില്‍ വന്ന നിയമമനുസരിച്ച് കൃഷിഭൂമി അപ്പാടെ കര്‍ഷകന്റേതായി മാറി. ഗള്‍ഫ് കുടിയേറ്റം കൂടി തുടങ്ങിയതോടെ കേരളീയര്‍ കൃഷിയില്‍ നിന്ന് പിന്നോട്ടടിച്ചു. ഇന്നിപ്പോള്‍ ചെറിയ മാറ്റം ദൃശ്യമാണ്. ഇവിടെയാണ് തരിശായി, അല്ലെങ്കില്‍ ജലം മൂടി ഉപയോഗശൂന്യമായിക്കിടക്കുന്ന കൃഷിഭൂമിയുടെ പ്രശ്‌നം ചര്‍ച്ചയിലേക്കുവരുന്നത്. ഇത്തരം ഭൂമികള്‍ കഴിയുന്നവര്‍ക്ക് ഔദാര്യമായോ വാടകയ്‌ക്കോ വിട്ടു നല്‍കാന്‍ ഉടമകള്‍ തയാറാകണം. അതേറ്റവും പുണ്യകരമായ കാര്യമാണ്.
ഭൂമിയുള്ളവര്‍ അതില്‍ കൃഷിയിറക്കുകയോ അല്ലെങ്കില്‍ തന്റെ സഹോദരന് കൈമാറുകയോ ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന നിരവധി പ്രവാചക വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടണ്ട്. പ്രത്യേക ഉടമയില്ലാത്ത ഭൂമികള്‍ സമുദ്ധരിക്കുന്നവര്‍ അതിന്റെ ഉടമയാകുമെന്നും നബിതിരുമേനി അരുള്‍ ചെയ്തു. ജാബിര്‍ (റ) വില്‍ നിന്നും നിവേദനം: പ്രവാചകര്‍ അരുള്‍ ചെയ്തു. ആര്‍ക്കെങ്കിലും ഭൂമിയുണ്ടെണ്ടങ്കില്‍ അതിലവന്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ തന്റെ സഹോദരനു നല്‍കട്ടെ. ഒന്നും ചെയ്യാത്തവന്‍ അതുമായി ഇരിക്കട്ടെ.
ചുരുക്കത്തില്‍ ഭൂമിയില്ലാത്തതിന്റെ പേരില്‍ കൃഷി മുടങ്ങുന്ന അവസ്ഥ മാറണം. എന്നാല്‍ പഴയ നിയമത്തിന്റെ ദുരന്തം ഓര്‍മയുള്ളവര്‍ ഇന്നും വാടകയ്ക്കു ഭൂമി നല്‍കാന്‍ വിമുഖത കാണിക്കുന്നു. അതിനാല്‍ തന്നെ നിശ്ചിത വ്യവസ്ഥകള്‍ വച്ച് നല്‍കിയാല്‍ മതിയാവും.
അധ്വാന ശീലമില്ലാത്ത തലമുറയായി മലയാളി മാറുകയാണ്. അന്യനാട്ടുകാര്‍ ഇവിടെ വന്ന് അനേകലക്ഷങ്ങള്‍ സ്വദേശത്തേക്കയക്കുന്നതാണവര്‍ കാണുന്നത്. പക്ഷെ അവര്‍ക്ക് ആകെയുള്ള ജോലി മൊബൈലുമായി കറങ്ങുകയോ ഗതിമുട്ടിയാല്‍ ബാങ്കിലേക്കോടുകയുമാണ്. അത്തരക്കാരെ കര്‍മനിരതരാക്കാനും ഇത്തരം ഭൂമികള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കൃഷി നഷ്ടക്കച്ചവടമാണെന്ന ധാരണ എല്ലാ കൃഷികള്‍ക്കും ചേരുന്നതല്ല. ഏതായാലും ഈ രംഗത്തു പുതിയൊരു ഉണര്‍വ് ഇപ്പോള്‍ ദൃശ്യമാണ്. അധ്വാനശീലമില്ലാത്തവരാണ് കൃഷി നഷ്ടമാണെന്നു പ്രചരിപ്പിക്കുന്നത് എന്നതാണ് വസ്തുത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  2 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  13 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  16 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  30 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  36 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  41 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago