HOME
DETAILS

കേരളത്തെ സംഘര്‍ഷ ഭൂമിയാക്കുന്ന സംഘ്പരിവാറും സര്‍ക്കാരും

  
backup
January 03 2019 | 20:01 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%be

 


അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരും സംഘ് പരിവാറും ജനജീവിതത്തെ നിശ്ചലമാക്കിയ ദുര്‍ദിനമായിരുന്നു ഇന്നലെ. ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രകോപിതരായ സംഘ് പരിവാര്‍ കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ജനുവരി ഒന്നിനു വനിതാമതില്‍ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ വാര്‍ത്ത കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്നത്. നേരത്തെയും ഇവര്‍ ശബരിമല സന്നിധാനത്ത് എത്താന്‍ ശ്രമം നടത്തി യിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ശേഷം കഴിഞ്ഞ ദിവസം വരെ ഇവരെക്കുറിച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. യുവതികള്‍ ദര്‍ശനം നടത്തിയ വാര്‍ത്ത വന്നയുടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതു സ്ഥിരീകരിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.
വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞും കടകള്‍ അടിച്ചുതകര്‍ത്തും വഴിയാത്രക്കാരെ പുലഭ്യം പറഞ്ഞും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതായിരുന്നു. ബുധനാഴ്ചത്തെ പ്രകടനംകൊണ്ട് അരിശം തീരാത്തതിനാലായിരിക്കാം ഇന്നലെ അയ്യപ്പസേവാ കര്‍മസമിതി സംസ്ഥാനത്തു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടാവുക.
പ്രതീക്ഷിച്ചതു പോലെ തന്നെ സാധാരണ ഹര്‍ത്താലുകളില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ടായിരുന്നു സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ഇന്നലെ സാധാരണ ജനങ്ങളുടെ സൈ്വരജീവിതം നശിപ്പിച്ചത്. ഹര്‍ത്താലില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന വ്യാപാര സംഘടനകളുടെ തീരുമാനം പല സ്ഥലങ്ങളിലും നടപ്പാക്കാന്‍ അവര്‍ക്കായില്ല. പല വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊലിസ് സംരക്ഷണം കിട്ടിയില്ല. വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നേതൃത്വത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. പൊലിസ് സംരക്ഷണം കിട്ടിയതുമില്ല. കല്ലേറില്‍ പന്തളത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചെങ്കിലും മരണം സംഭവിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അക്രമത്തിലെ പരുക്കാണ് മരണകാരണമായതെന്ന വാര്‍ത്ത പിന്നീടു പുറത്തുവന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പാര്‍ട്ടി ഓഫിസുകള്‍ തല്ലിതകര്‍ത്തു. വാഹനങ്ങള്‍ക്കു നേരെ കല്ലേറു നടത്തി. തലശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്കു നേരെയും തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലിസ് സ്റ്റേഷനു നേരെയും ബോംബെറിഞ്ഞു. തൃശൂര്‍ ജില്ലയില്‍ മൂന്നു ബി.ജെ.പിക്കാര്‍ക്കു കുത്തേറ്റു. മാധ്യമപ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നാണ് ഡി.ജി.പി ഇന്നലെ പറഞ്ഞത്. ചുരുക്കത്തില്‍ കേരളം യുദ്ധക്കളമായി മാറി. ഇതുപോലൊരു അക്രമ പരമ്പര കേരളത്തില്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല.
സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കേരളത്തെ കുരുതിക്കളമാക്കുന്നതിനു തുടക്കമിട്ടത്. സര്‍ക്കാരും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പകയ്ക്ക് ഇരയായത് സാധാരണ ജനങ്ങളും. വനിതാമതില്‍ യാഥാര്‍ഥ്യമായതോടെ സ്ത്രീപുരുഷ സമത്വം സാധ്യമായി എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനായിരുന്നുവോ രണ്ടു സ്ത്രീകളെ ശബരിമല സന്നിധാനത്തിലേക്ക് സര്‍ക്കാര്‍ പിന്തുണയോടെ ഒളിച്ച് കടത്തിയത്? പരിണിതപ്രജ്ഞരായ നവോത്ഥാന നായകര്‍ ഒളിഞ്ഞും മറഞ്ഞുമായിരുന്നില്ല കേരളത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംവാദങ്ങളിലൂടെയും ആശയപ്രചാരണങ്ങളിലൂടെയും സഹനസമരങ്ങളിലൂടെയുമായിരുന്നു അവര്‍ കേരളത്തില്‍ നടമാടിയിരുന്ന പല ദുരാചാരങ്ങള്‍ക്കും അറുതി വരുത്തിയത്. ഒരു രാത്രിയുടെ മറവില്‍ രണ്ടു സ്ത്രീകളെ അതീവ രഹസ്യമായി സന്നിധാനത്തത്തെത്തിച്ചാല്‍ ഭരണകൂടം പറഞ്ഞുകൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമോ?
തലതിരിഞ്ഞൊരു ആശയത്തിന്റെ പരിണിതഫലമാണ് കേരളം കഴിഞ്ഞ രണ്ടു ദിവസമായി അനുഭവിച്ചത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വിശ്വാസത്തിന്റെ പേരിലുള്ള ഈ രാഷ്ട്രീയ പേക്കൂത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം മതനിരപേക്ഷ മനുഷ്യര്‍ക്കും താല്‍പര്യമില്ലെന്ന് രണ്ടു വിഭാഗവും ഓര്‍ക്കണം. അന്നന്നത്തെ ആഹാരത്തിനു നെട്ടോട്ടമോടേണ്ടി വരുന്ന ദരിദ്രര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ എന്ത് താല്‍പര്യം? അവരുടെ സ്വാസ്ഥ്യമാണ് ഈ രണ്ടു വിഭാഗവും നശിപ്പിക്കുന്നത്. തൊഴിലെടുത്തു ജീവിക്കാനുള്ള അവരുടെ അവകാശത്തെയാണ് രണ്ടു സംഘടനകളുംബലപരീക്ഷണത്തിലൂടെ ഇല്ലാതാക്കുന്നത്.
ഇത്തരം നെറികെട്ട രാഷ്ട്രീയാഭാസങ്ങള്‍ക്കു വിലക്കൊടുക്കേണ്ടി വരുന്നത് നിരപരാധികളുടെ ജീവനാണ്. നശിപ്പിക്കപ്പെടുന്നത് സ്വത്തുവകകളാണ്. അക്രമികളെ തത്സമയം അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ ഇന്നലെ പറഞ്ഞെുവെങ്കിലും അക്രമികള്‍ സൈ്വരവിഹാരം നടത്തുകയായിരുന്നു. കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളും അക്രമികളെ പിന്തിരിപ്പിച്ചില്ല.
നവോത്ഥാനവും ദുരാചാര നിര്‍മാര്‍ജനവും ഒരു രാത്രിയുടെ ഇരുളില്‍ സാധിപ്പിക്കാനാവില്ലെന്ന് ഇനിയെങ്കിലും ഭരണകൂടം മനസ്സിലാക്കണം. സുപ്രിംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നു എല്ലാവര്‍ക്കുമറിയാം. ഈ ബാധ്യത നിറവേറ്റാനാണല്ലൊ ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളിത്തര്‍ക്കം മന്ത്രി ഇ.പി ജയരാജന്‍ സമിതിക്കു സര്‍ക്കാര്‍ വിട്ടിരിക്കുന്നത്. ഈ വിവേകം ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍, തന്ത്രിയെയും പന്തളം രാജകുടുംബത്തെയും ദേവസ്വം ബോര്‍ഡിനെയും ഒരു മേശക്ക് ചുറ്റുമിരുത്താന്‍ ഇപ്പോള്‍ രൂപികരിച്ചതു പോലുള്ള ഒരു സമിതിക്കു സര്‍ക്കാര്‍ നേതൃത്വം കൊടുത്തിരുന്നെങ്കില്‍ തുടര്‍ച്ചയായി സംഘ് പരിവാര്‍ അക്രമികള്‍ക്കു കേരളത്തെ ഉള്ളംകൈയിലെടുത്ത് അമ്മാനമാടാനുള്ള അവസരം ഉണ്ടാകുമായിരുന്നോ? സര്‍ക്കാരിന്റെ നിഗൂഢ താല്‍പര്യത്തിന്റെ ഫലമായാണ് ഇതിനെല്ലാം വഴിയൊരുങ്ങിയത്. ഹര്‍ത്താല്‍ താണ്ഡവത്തിനു സംഘ് പരിവാറിന് അവസരം നല്‍കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. എന്തു ന്യായങ്ങള്‍ നിരത്തിയാലും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  26 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago