'ഞാനും ചെത്തുജോലിയേ ചെയ്യാവൂവെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും...കാലം മാറിപ്പോയില്ലേ'
തിരുവനന്തപുരം: സംഘ്പരിവാര്‍ നേതാക്കളുടെ ജാതി ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഞാനും ചെത്തുജോലിയേ ചെയ്യാവൂവെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം... കാലം മാറിപ്പോയില്ലേ എന്നേ അവരോടു പറയാനുള്ളൂ, എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേള്‍ക്കുന്നു. അവര്‍ പറയട്ടെ. ഇപ്പോള്‍ ജാതി കൂടി പറയുന്നു. അതൊരു പുതിയ വിദ്യയാണ്.
ഞാന്‍ ഏത് ജാതിയില്‍ ആയിരുന്നുവെന്ന് അവര്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പണ്ട് ചാതുര്‍വര്‍ണ്യം നിലനിന്ന കാലത്ത് ഇന്നജാതിയില്‍ പെട്ടയാള്‍ ഇന്ന ജോലിയേ എടുക്കാന്‍ പാടുള്ളൂ എന്നുണ്ടായിരുന്നു. ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ എന്റെ അച്ഛന് ചെത്തുതൊഴിലാളിയായിരുന്നു. ചേട്ടന്മാരും ചെത്തു തൊഴിലാളികളായിരുന്നു. അതുകൊണ്ട് വിജയനും അതേ ജോലിയേ എടുക്കാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. പുതിയ കാലമല്ലേ. അത് ഈ പറയുന്നവര്‍ മനസിലാക്കിയാല്‍ നന്ന് മുഖ്യമന്തി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."